Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഏഴു വയസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മന്ത്രവാദിയെയും രണ്ടുസഹായികളെയും നാട്ടുകാര്‍ നഗ്നയാക്കി മര്‍ദ്ദിച്ച് തെരുവിൽ വലിച്ചെറിഞ്ഞു . മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു പ്രതി മരിച്ചു. ഇയാളുടെ സഹായികളായ രണ്ട് പേരും ആശുപ്തിയിലാണ്.
കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ മൃതദേഹം വീടിന് സമീപമുള്ള മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. പ്രതിയായ മന്ത്രവാദിയുടെ കൂടെ പെണ്‍കുട്ടിയെ സംഭവദിവസം കണ്ടെന്ന് ആരോപിച്ചിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ കാണാതായതിനെ കുറിച്ച് നാട്ടുകാർ നടത്തിയ തിരച്ചിലിൽ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു . പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്ന് അഭ്യൂഹമുയർന്നത്തോടെ കുപിതരായ നാട്ടുകാർ മന്ത്രവാദിയേയും സംഗത്തെയും മർദ്ദിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഒരാൾ മരിക്കുകയും ചെയ്തു. മന്ത്രവാദികൾക്കും സഹായികൾക്കുമെതിരെ പെണ്‍കുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം ബലാത്സംഗം നടന്നതായി തെളിവില്ലെന്നാണ് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായ എസ് പി പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ സംഭവിച്ചതിന് പിന്നിൽ എന്താണെന്ന് സ്ഥിതീകരിക്കുവാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബവുമായി പ്രതിയായ മന്ത്രവാദിയ്ക്ക് ശത്രുതയുള്ളതായും പോലീസ് പറയുന്നു.
Leave a Reply