Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇരുപതു മാസത്തെ ഏറ്റവും വലിയ താഴ്ചയിലേക്ക് വീണു.2013 സെപ്തംബറിന് ശേഷം ഇതാദ്യമായാണ് രൂപയ്ക്ക് ഇത്രയും ഇടിവു സംഭവിക്കുന്നത്. വ്യാഴാഴ്ച 64 പൈസ ഇടിഞ്ഞ് രൂപയുടെ മൂല്യം 64.28ആയി.ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരികള്‍ പെട്ടെന്ന് വിറ്റൊഴിക്കാന്‍ തുടങ്ങിയതും മണി, ബോണ്ട് വിപണികളിലുമുള്ള നിക്ഷേപങ്ങള്‍ ഗണ്യമായി വിദേശ സ്ഥാപനങ്ങള്‍ പിന്‍വലിച്ചതും രൂപയ്ക്ക് തിരിച്ചടിയായി.എന്തായാലും രൂപയുടെ മുല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് ഗുണകരമാണ്. ഒരു ദിര്‍ഹത്തിന് 17.50 രൂപയ്ക്ക് അടുത്തുവരെയെത്തിയിട്ടുണ്ട്.ചിലയാളുകൾ വിദേശ ബാങ്കുകളില്‍ നിന്നും പണം കടമെടുത്ത് വരെ നാട്ടിലേക്ക് പണമയക്കുന്നുണ്ട്. രൂപയുടെ മൂല്യം ഇടിഞ്ഞപ്പോൾ നേരത്തെയും പ്രവാസികൾ നാട്ടിലേക്ക് പണം അയക്കാൻ പ്രത്യേക താൽപര്യം കാണിച്ചിരുന്നു. നേരത്തെയുള്ളതിനേക്കാള്‍ എഴുപത്തിയഞ്ചു ശതമാനത്തോളം അധികമാണ് ഇപ്പോള്‍ നാട്ടിലേക്കെത്തുന്ന പണത്തിന്റെ കണക്ക്.മാസത്തിന്റെ ആദ്യ ആഴ്ചയിലാണ് വിനിമയ നിരക്ക് മെച്ചപ്പട്ടത് എന്നതിനാല്‍ സാധാരണക്കാരായ പ്രവാസികള്‍ അവസരം പ്രയോജനപ്പെടുത്തി.പല പണമിടപാട് കേന്ദ്രങ്ങളിലും നല്ല തിരക്ക് അനുഭവപ്പെട്ടു.
Leave a Reply