Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ഇന്ത്യയിൽ ഒരാൾക്ക് എബോള സ്ഥിരീകരിച്ചു. ലൈബീരിയയില്‍ നിന്ന് മടങ്ങിയെത്തിയ 26 കാരനായ യുവാവിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളെ വിമാനത്താവളത്തിനടുത്തുളള പ്രത്യേക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം രോഗബാധയെ കുറിച്ച് പരിഭ്രാന്തിപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.എബോള ബാധയെ തുടര്‍ന്ന് ഇയാള്‍ ലൈബീരിയയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് രോഗം ഭേദമായെന്ന ലൈബീരിയന്‍ സര്‍ക്കാറിന്റെ സര്‍ട്ടിഫിക്കറ്റുമായിട്ടായിരുന്നു ഇയാള്‍ ഇന്ത്യയിലെത്തിയത്. ഇവിടെയത്തെിയ ശേഷം മൂന്നു തവണ രക്തം പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പിന്നീട് ബീജ പരിശോധനയില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ നിര്‍ബന്ധിതമായ ചികിത്സാകേന്ദ്രത്തിലാക്കിയത്. രോഗം ഭേദമായാലും 90 ദിവസം വരെ ശരീര ദ്രവങ്ങളിലൂടെ രോഗംപടരാനുള്ള സാധ്യതയുണ്ട്. ലൈംഗിക ബന്ധത്തിലൂടെയും പകര്‍ന്നേക്കാം. ഇതാണ് മുന്‍കരുതലിന് സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്.ഇദ്ദേഹത്തെ വിമാനത്താവളത്തിലെ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ നിരീക്ഷിച്ചുവരികയാണ്. രോഗബാധിതനായ യുവാവ് ഈ മാസം 10 ന് ആണ് ലൈബീരിയയില്‍ നിന്ന് മടങ്ങിയെത്തിയത്. രാജ്യത്ത് സ്ഥിരീകരിച്ച ആദ്യ എബോള കേസാണ് ഇത്.
Leave a Reply