Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: പൂരങ്ങളുടെ പൂരം എന്ന് അറിയപ്പെടുന്ന പ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് വ്യാഴാഴ്ച കൊടിയേറും.. പ്രധാനക്ഷേത്രങ്ങളായ തിരുവമ്പാടിയിലും പാറമേക്കാവിലും മറ്റ് ഘടക ക്ഷേത്രങ്ങളിലും പൂരത്തിന് കൊടിയുയരും. രാവിലെ 11.30നും 12നും ഇടയിലാണ് തിരുവമ്പാടിയുടെ കൊടിയേറ്റം. 12ന് പാറമേക്കാവ് വിഭാഗത്തിന്‍െറ കൊടിയേറ്റും. 2.45ന് ക്ഷേത്രത്തില്‍നിന്നുള്ള പൂരം പുറപ്പാട് ആരംഭിക്കും. പാണികൊട്ടിനെത്തുടര്ന്നു പാരമ്പര്യഅവകാശികള്‍ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിലുയര്‍ത്തും. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാല്‍ പന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടും. 2.45ന് ക്ഷേത്രത്തില്‍നിന്നുള്ള പൂരം പുറപ്പാട് ആരംഭിക്കും. മൂന്നു മണിക്ക് ഭഗവതി നായ്ക്കനാലില്‍ എത്തുന്നതോടെ തിരുവമ്പാടിയുടെ പന്തലുകളുള്ള നായ്ക്കനാലിലും നടുവിലാലിലും പൂര പതാകകള്‍ ഉയരും. 5മണിയോടെ ഭഗവതി ക്ഷേത്രത്തില്‍ തിരിച്ചെത്തും. തുടര്‍ന്നുള്ള അഞ്ചുദിവസങ്ങളില്‍ പറയെടുപ്പും നടക്കും.പാരമ്പര്യ അവകാശികളായ ചെമ്പില്‍ നീലകണ്ഠനാശാരി നിര്‍മിച്ച കൊടിമരമാണ് പാറമേക്കാവ് ഉയര്‍ത്തുക. അടക്കാമരം ചത്തെിമിനുക്കി ആല്, മാവ്, ദര്‍ഭപ്പുല്ല് എന്നിവ കൊണ്ട് അലങ്കരിച്ച കൊടിമരമാണ് ഉയര്‍ത്തുക. ക്ഷേത്രത്തില്‍ നിന്നും നല്കുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ അതില്‍ കെട്ടും.പാരമ്പര്യ അവകാശികളായ താഴത്തുപുരക്കല്‍ ആശാരി കുടുംബത്തിലെ സുന്ദരന്‍, സുഷിത്ത് എന്നിവരാണ് തിരുവമ്പാടി വിഭാഗത്തിന്‍െറ കൊടിമരം തയാറാക്കുന്നത്. ക്ഷേത്രത്തില്‍നിന്നും നല്കുന്ന കൊടിക്കൂറയാണ് കൊടിമരത്തില്‍ കെട്ടുക. തിരുവമ്പാടി സപ്തവര്‍ണ കൊടിക്കൂറയാണ് ഒരുക്കിയിരിക്കുന്നത്. നീല, പച്ച, വെള്ള, കറുപ്പ്, ചുവപ്പ്, റോസ്, മഞ്ഞ എന്നീ നിറങ്ങളാണ് കൊടിക്കൂറയിലുള്ളത്. ആനച്ചമയങ്ങളുടെ നിര്‍മാണവും വെടിക്കെട്ടിന്‍െറ ഒരുക്കങ്ങളും നഗരത്തിലെ മൂന്ന് പന്തലുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്.സാമ്പിൾ വെടിക്കെട്ട് 27നും തൃശൂർ പൂരം 29നുമാണ് നടക്കുന്നത്.