Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വിചാരണക്കോടതി വിധിച്ച തടവ് ശിക്ഷയും പിഴയും സ്റ്റേ ചെയ്യുകയും ചെയ്തു. ജയലളിതയുടെ ഹര്‍ജിയില്‍ ആറു മാസത്തിനകം അപ്പീല്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്നായിരുന്നു ജയലളിത ജാമ്യാപേക്ഷയില്‍ ആവശ്യപ്പെ ട്ടത്.അതേസമയം അക്രമസംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ജയലളിത ഉറപ്പു നല്‍കണമെന്നും സുപ്രീംകോടതി പ്രസ്താവിച്ചു. ഏറെ വിശദമായ വാദത്തിനുശേഷമാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചതും ശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നതും. രണ്ടുപേരുടെ ആള്‍ജാമ്യവും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 18നകം കേസിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും ഇതില്‍ വീഴ്ച വന്നാല്‍ ജാമ്യം റദ്ദാകുമെന്നും കോടതി ഉത്തരവിലുണ്ട്.ജാമ്യം ലഭിച്ച ഉത്തരവ് ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ എത്തിയാലുടന്‍ ജയലളിതക്ക് പുറത്തിറങ്ങാനാകും. 18 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ്, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാംഗ്ലൂരിലെ പ്രത്യേക വിചാരണകോടതി ജയലളിതയ്ക്ക് നാലു കൊല്ലം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചത്. കൂട്ടു പ്രതികളെയും നാലു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ ജയലളിത കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും, കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
Leave a Reply