Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഇന്ത്യാവിഷന്‍ ചാനൽ സംപ്രേക്ഷണം നിര്‍ത്തി.എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എംപി ബഷീറിനേയും കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഉണ്ണികൃഷ്ണനേയും പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് എഡിറ്റോറിയല്‍ ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ട് നിന്നതോടെയാണ് സംപ്രേഷണം നിർത്തിയത്.ഇന്ന് രാവിലെ 11മണിക്ക് ആരംഭിച്ച ബുള്ളറ്റിനില്‍ പ്രത്യക്ഷപ്പെട്ട അവതാരകന്‍ ചാനല്‍ താത്ക്കാലികമായി സംപ്രേക്ഷണം നിര്‍ത്തുന്നതായി അറിയിക്കുകയായിരുന്നു.വാര്‍ത്തകളില്ലാതെ നേരത്തെ സംപ്രേക്ഷണം ചെയ്ത പ്രോഗ്രാമുകള്‍ മാത്രമാണ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത്. ചാനലിന്റെ ഓണ്‍ലൈന്‍ വിഭാഗവും വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. മാസങ്ങളായി ചാനല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ശമ്പളം വൈകിയതിനെ തുടര്‍ന്ന് നേരത്തെയും ജീവനക്കാര്‍ മാനേജ്‌മെന്റുമായി സമരം നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകളെ തുടര്‍ന്ന് പലപ്പോഴും പ്രവര്‍ത്തനം തുടരുകയായിരുന്നു. ഇന്ന് രാവിലെ ഇന്ത്യാവിഷന്‍ എഡിറ്റര്‍ സ്ഥാനത്തു നിന്നും എം.പി ബഷീറിനേയും കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്ഥാനത്തു നിന്നും ഉണ്ണികൃഷ്ണനേയും പുറത്താക്കിയതായി കാണിച്ച് മാനേജ്‌മെന്റ് നോട്ടീസ് നല്‍കി. ഇതോടെയാണ് ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വാര്‍ത്തയെ പുതിയ രൂപത്തില്‍ അവതരിപ്പിച്ചുകൊണ്ട് കടന്നു വന്ന ചാനല്‍ ആയിരുന്നു ഇന്ത്യാവിഷന്‍.റസിഡന്റ് ഡയറക്ടര്‍ ജമാലുദീന്‍ ഫറൂക്കിയും ചാനല്‍ ചെയര്‍മാന്‍ എം.കെ മുനീറും അഴിമതി നടത്തിയെന്ന് നേരത്തെ മുതല്‍ ജീവനക്കാര്‍ക്കിടയില്‍ പരാതി ഉണ്ടായിരുന്നു. ചാനലിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഇല്ലെന്ന ആരോപണം ഉയര്‍ത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന പ്രതികരമാണ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.ചാനലിന്റെ ഓണ്‍ലൈന്‍ വിഭാഗവും വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. വാര്‍ത്തകളില്ലാതെ നേരത്തെ സംപ്രേക്ഷണം ചെയ്ത പ്രോഗ്രാമുകള്‍ മാത്രമാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്നത്. റസിഡന്റ് ഡയറക്ടര്‍ ജമാലുദീന്‍ ഫറൂക്കിയും ചാനല്‍ ചെയര്‍മാന്‍ എം.കെ മുനീറും അഴിമതി നടത്തിയെന്ന് നേരത്തെ മുതല്‍ ജീവനക്കാര്‍ക്കിടയില്‍ പരാതി ഉണ്ടായിരുന്നു. ചാനലിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഇല്ലെന്ന ആരോപണം ഉയര്‍ത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന പ്രതികരമാണ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്‌മെന്റ് മീറ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.ഇന്ത്യാ വിഷന്റെ മറവില്‍ വ്യാപക അഴിമതിയും ക്രമക്കേടുമാണു നടക്കുന്നതെന്നു ജീവനക്കാര്‍. ഇതു ചോദ്യം ചെയ്തതിനാണു എക്‌സിക്യുട്ടീവ് എഡിറ്റര്‍ എം ബി ബഷീറിനെയും കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഉണ്ണികൃഷ്ണനേയും പുറത്താക്കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് വാര്‍ത്താ വിഭാഗം പൂര്‍ണമായും ജോലിയില്‍നിന്നും വിട്ടുനിന്നത്. മന്ത്രി എംകെ മുനീറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാവിഷന്റെ ആകെ കടബാധ്യത 30 കോടി രൂപയാണ്. ഈ പണം തിരിച്ചടയക്കാത്തതിനെ തുടര്‍ന്നു ഇന്ത്യാവിഷന്റെ അക്കൗണ്ടുകള്‍ വിവിധ ബാങ്കുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്കു കൃത്യമായി ശമ്പളംപോലും ലഭിക്കുന്നില്ല. ഇഎസ്‌ഐ, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍പോലും നിഷേധിക്കപ്പെടുകയാണ്. ഈവിഹിതം ശമ്പളത്തില്‍നിന്നും പിടിക്കുന്നുണ്ടെങ്കിലും അടയ്ക്കാറില്ല. ജീവനക്കാരില്‍നിന്നും പിടിക്കുന്ന ആദായ നികുതിപോലും അടയ്ക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തുകയാണ്. സ്ഥാപനം പ്രതിസന്ധിയിലാണെങ്കിലും അതിന്റെ മേല്‍വിലാസം ഉപയോഗിച്ചു മാനേജ്‌മെന്റില്‍ ചിലര്‍ നടത്തുന്ന അഴിമതിക്കു ഒരു കുറവുമില്ല. ഇതിനെ ജീവനക്കാര്‍ കുറച്ചുനാളായി ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ പലതവണ മാനേജ്‌മെന്റും തൊഴിലാളികളും ചര്‍ച്ചയും നടത്തി. മാനേജ്‌മെന്റിന്റെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സമിതിയെ നിയമിക്കാമെന്നു കഴിഞ്ഞദിവസം മാനേജ്‌മെന്റ് ഉറപ്പും നല്‍കിയതാണ്. അതിനു തൊട്ടുപുറകേയാണു എംബി. ബഷീറിനെയും ഉണ്ണിയേയും മാനേജ്‌മെന്റ് പുറത്താക്കിയത്.
Leave a Reply