Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ പൈലറ്റില്ലാത്ത ചെറുവിമാനങ്ങള്‍(ഡ്രോണ്‍) ശ്രദ്ധയില്‍പ്പെട്ടതായി പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളുടെ സാധ്യത കണക്കിലെടുത്ത് മുംബൈയില്‍ അതീവ ജാഗ്രതാ പാലിക്കാന്‍ നിര്‍ദേശം പുറപ്പെടുവിച്ചു.ഡെറാഡൂണില്‍ നിന്നെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പൈലറ്റ് ആഷിഷ് രഞ്ജനാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടതായി പറഞ്ഞത്. ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്യിക്കുന്നതിനിടെയാണ് ഡ്രോണ്‍ ആഷിഷിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
മുംബൈയില്‍ വിദൂര നിയന്ത്രിത ചെറുവിമാനങ്ങള്‍ക്ക് ഈ മാസം 31 വരെ നിരോധനം നിലവിലുള്ളപ്പോഴാണ് ഡ്രോണ്‍ കണ്ടതായി പൈലറ്റ് പറഞ്ഞത്.നീലയും പിങ്കും നിറത്തിലുള്ള ഡ്രോണ്‍ കുര്‍ള ഭാഗത്ത് 100 മീറ്റര്‍ താഴെ പറക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതായാണ് പൈലറ്റ് പറഞ്ഞത്. പൈലറ്റ് നല്‍കിയ വിവരം ഇന്റലിജന്‍സ് ബ്യൂറോ, ഭീകര വിരുദ്ധ സ്‌ക്വാഡ്, സ്‌പെഷല്‍ ബ്രാഞ്ച് ഓഫ് പോലീസ്, ക്രൈം ബ്രാഞ്ച് എന്നിവര്‍ക്ക് കൈമാറിയതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മുംബൈയില്‍ ആക്രമണം നടത്തുന്നതിനായി ഡ്രോണ്‍ പോലുള്ളവ ഭീകരര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വിദൂര നിയന്ത്രിത ചെറുവിമാനങ്ങള്‍ക്ക് ഈ മാസം 31 വരെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപം സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തിനു പിന്നാലെ ഡ്രോണുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Leave a Reply