Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഭീകരര്‍ നുഴഞ്ഞു കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കശ്മീരിലെ കുപ്‌വാര ജില്ലയിലെ താങ്ദാര്‍ അതിര്‍ത്തിയിലാണ് നുഴഞ്ഞു കയറ്റ ശ്രമം നടന്നത്. ദൃശ്യങ്ങള്‍ നിയന്ത്രണരേഖ നിരീക്ഷിക്കുന്നതിനായി സൈന്യം സ്ഥാപിച്ചിട്ടുള്ള തെര്‍മ്മല്‍ ക്യാമറയിലാണ് പതിഞ്ഞിട്ടുള്ളത്. ആറോളം വരുന്ന തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പത്താന്‍കോട്ട് ആക്രമണം പരാജയപ്പെട്ടതിനു ശേഷമാണ് ഇത്തരമൊരു നുഴഞ്ഞുകയറ്റ നീക്കം നടന്നതെന്നാണ് കരുതുന്നത്. സംഭവത്തിൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത കൈവന്നിട്ടില്ല.
–
–
Leave a Reply