Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റാഞ്ചി: ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐ.പി.എൽ ന്റെ ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന ഐ.പി.എൽ ക്വാളിഫയർ 2 മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 3വിക്കറ്റിന് കീഴടക്കിയാണ് ചെന്നൈ ഫൈനൽ ബർത്തുറപ്പിച്ചത്. ഒരുപന്ത് ബാക്കി നിൽക്കെയായിരുന്നു ചെന്നൈയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എടുത്തു. ബാംഗ്ലൂരിനു വേണ്ടി ഗെയ്ല് 41ഉം സര്‍ഫറാസ് ഖാന് 31ഉം റണ്‍സ് എടുത്തു.മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് വേണ്ടി ഹസി 56 റണ്‍സ് എടുത്തു. നായകന് ധോണി 26 റണ്‍സ് എടുത്തു.ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ചെന്നൈ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. ഇത് ആറാം തവണയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ഫൈനലില്‍ കടക്കുന്നത്.
Leave a Reply