Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 7:54 pm

Menu

Published on April 3, 2014 at 10:19 am

ഐപിഎല്‍ ഒത്തുകളി;കൂടുതൽ താരങ്ങള്‍ക്ക് പങ്കുള്ളതായി സൂചന

ipl-officials-owners-and-12-players-named-in-secret-report

ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളിക്കേസിൽ  കൂടുതൽ താരങ്ങള്‍ക്ക് പങ്കുള്ളതായി സൂചന. ഒത്തുകളി കേസില്‍ പെട്ടതാരങ്ങളില്‍ പലരും ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍ എന്നീ ടീമുകളിലിള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതു കൂടാതെ അഞ്ചു ഐപിഎല്‍ ടീമുകളും ഒത്തുകളിയില്‍ ഉള്‍പ്പെട്ടതായണ് റിപ്പോര്‍ട്ട്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒത്തുകളിയുടെ സമഗ്ര വിവരങ്ങളുണ്ടെന്നാണ് ചോര്‍ന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പന്ത്രണ്ട് മുതല്‍ പതിമൂന്ന് താരങ്ങള്‍ വരെ വാതുവെയ്പ്പില്‍ പങ്കാളികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ബിസിസിഐ പ്രസിഡന്റ് എന്‍.ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും ധോണി, സുരേഷ് റെയ്‌ന, ശ്രീശാന്ത് തുടങ്ങി ആറ് കളിക്കാര്‍ക്ക് പങ്കുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.അതേസമയം ഒത്തുകളിയില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം എന്‍.ശ്രീനിവാസന്‍ സ്ഥാനമൊഴിഞ്ഞിരുന്നു.ചൈന്നൈ, രാജസ്ഥാന്‍ ടീമുകള്‍ക്കും ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിക്കുമെതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News