Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയായ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ജാമ്യം ലഭിക്കാത്തതില്‍ പ്രതികരണവുമായി തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറം. ദിലീപ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ പരമാവധി കടുത്ത ശിക്ഷ അയാള്‍ക്ക് കിട്ടട്ടെയെന്ന് പറഞ്ഞ അദ്ദേഹം മറിച്ചാണ് സത്യമെങ്കില്‍ ഇപ്പോള്‍ അയാള്‍ അനുഭവിക്കുന്ന പീഡനത്തിന് ചരിത്രം നമുക്ക് മാപ്പു തരില്ലെന്നും ചൂണ്ടിക്കാട്ടി.
ദിലീപ് പള്‍സര്‍ സുനിയോ, നിഷാമോ, ഗോവിന്ദച്ചാമിയോ, അമീറുല്‍ ഇസ്ലാമോ അല്ല മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച സഹോദരനോ, മകനോ, സുഹൃത്തോ ആയ കലാകാരനാണ്. ആ സ്വീകാര്യതയെയാണ് ചാനലുകള്‍ വിറ്റുതിന്നതെന്നും ഇക്ബാല്‍ കുറ്റിപ്പുറം വിമര്‍ശിച്ചു.
ദിലീപ് അറസ്റിലായപ്പോള്‍ എല്ലാവരെയും പോലെ താനും പകച്ചു നിന്നു. ആരോപിക്കപ്പെടുന്ന പോലെ തെറ്റ് ചെയ്തിട്ടുണ്ടെകില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെ എന്നും കരുതി. പക്ഷെ തെളിവ് ശേഖരണവും അന്വേഷണവും ബഹുദൂരം മുന്നോട്ടു പോയിട്ടും ജാമ്യം അനുവദിക്കാതെ ദിലീപിനെ ജയിലിലിട്ടു പീഡിപ്പിക്കുന്നത് അത്യന്തം വേദനയുണ്ടാക്കുന്നുവെന്നും ഇക്ബാല്‍ കുറ്റിപ്പുറം പറഞ്ഞു.
ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്……….
My dear friensd
ഒരു വര്‍ഷത്തോളം ഫേസ്ബുക്കില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. പലതരം കോലാഹലങ്ങളില്‍ നിന്നും.
ദിലീപ് അറസ്റിലായപ്പോള്‍ എല്ലാവരെയും പോലെ ഞാനും പകച്ചു നിന്നു. ആരോപിക്കപ്പെടുന്ന പോലെ
തെറ്റ് ചെയ്തിട്ടുണ്ടെകില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെ എന്നും കരുതി.
പക്ഷെ തെളിവ് ശേഖരണവും അന്വേഷണവും ബഹുദൂരം മുന്നോട്ടു പോയിട്ടും ജാമ്യം അനുവദിക്കാതെ ദിലീപിനെ ജയിലിലിട്ടു പീഡിപ്പിക്കുന്നത് അത്യന്തം വേദനയുണ്ടാക്കുന്നു.
ദിലീപ്
പള്‍സര്‍ സുനിയോ , നിഷാമോ , ഗോവിന്ദച്ചാമിയോ ,
അമീറുല്‍ ഇസ്ലാമോ അല്ല
മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച സഹോദരനോ , മകനോ , സുഹൃത്തോ ആയ കലാകാരനാണ്.
ആ സ്വീകാര്യതയെയാണ് ചാനലുകള്‍ വിറ്റുതിന്നത്.
തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ പരമാവധി കടുത്ത ശിക്ഷ അയാള്‍ക്ക് കിട്ടട്ടെ. മറിച്ചാണ് സത്യമെങ്കില്‍ ഇപ്പോള്‍ അയാള്‍ അനുഭവിക്കുന്ന പീഡനത്തിന് ചരിത്രം നമുക്ക് മാപ്പു തരില്ല.
Leave a Reply