Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 11:21 am

Menu

Published on August 22, 2014 at 11:35 am

ഇറോം ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു

irom-sharmila-continues-with-hunger-strike-against-afspa-may-be-detained

ഇംഫാല്‍: മണിപ്പൂരില്‍ സായുധ സേനാ പ്രത്യേകാധികാര നിയമത്തിനെതിരെ 14 വര്‍ഷമായി നിരാഹാര സമരം നടത്തുന്ന മണിപ്പൂരി സമരനായിക ഇറോം ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു.നിരാഹാരം തുടരുന്നതിനിടെയാണ് പോലീസ് ഇറോം ശര്‍മ്മിളയെ അറസ്റ്റു ചെയ്തത്. ഇംഫാലിലെ പ്രക്ഷോഭ വേദിയില്‍ സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം.കോടതി ഉത്തരവ് പ്രകാരം വീട്ടു തടങ്കലില്‍ നിന്നും ശര്‍മ്മിളയെ ബുധനാഴ്ച്ച മോചിപ്പിച്ചിരുന്നു. ഇതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഇപ്പോള്‍ പോലീസ് വീണ്ടും അറസ്റ്റു ചെയ്തത്. മണിപ്പൂരിലെ സൈന്യത്തിന്റെ പ്രത്യേകാധികാര നിയമമായ എ.എഫ്.എസ്.പി.എ(ആംഡ് ഫോഴ്‌സ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട്) പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 14 വര്‍ഷമായി ഇറോം ശര്‍മ്മിള നിരാഹാര സമരത്തിലാണ്.നിരാഹാരസമരം ആരംഭിച്ച ശര്‍മ്മിളയെ ആത്മഹത്യാ ശ്രമമെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത് ബലമായി മൂക്കിലൂടെ ദ്രാവക രൂപത്തില്‍ ഭക്ഷണം നല്‍കുകയാണ് ചെയ്തിരുന്നത്. ആത്മഹത്യാ ശ്രമത്തിന് 11 മാസമാണ് പരമാവധി ശിക്ഷ അതുകൊണ്ട് ഓരോ 11 മാസം കൂടുമ്പോഴും ഇറോം ശര്‍മ്മിളയെ വിട്ടയക്കുകയും വീണ്ടും അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.ഇറോം ശര്‍മ്മിളയെ വീട്ടു തടങ്കലില്‍ നിന്നും മോചിപ്പിക്കണമെന്ന് കോടതി ബുധനാഴ്ച്ചയാണ് നിര്‍ദ്ദേശിച്ചത്. ഇവര്‍ക്കെതിരെ ചുമത്തിയ ആത്മഹത്യാകുറ്റം അടിസ്ഥാനമില്ലാത്തതാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നുമാണ് മണിപ്പൂര്‍ സെഷന്‍സ് കോടതി വ്യക്തമാക്കിയത്. അസം റൈഫിള്‍സ് ഇംഫാലില്‍ ബസ് കാത്തു നിന്ന നാട്ടുകാരായ 14 പേരെ വെടിവെച്ച് കൊന്നതിനു പിന്നാലെയാണ് ഇറോം ശര്‍മിള സമരം ആരംഭിച്ചത്. 2000 നവംബര്‍ രണ്ട് മുതലാണ് ഇറോം ശര്‍മ്മിള നിരാഹാര സമരം ആരംഭിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News