Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അത് വിവാദങ്ങളുടെ പേരിലാണെന്നു മാത്രം. നടി പാര്‍വതിയുടെ കസബ പരാമര്‍ശത്തിനു പിന്നാലെയാണ് വിവാദം ആരംഭിക്കുന്നത്.
മമ്മൂട്ടിക്കെതിരെ പറഞ്ഞു എന്നാരോപിച്ച് ഫാന്‍സുകാരും മറ്റും പാര്‍വതിക്കെതിരെ തിരിയുകയായിരുന്നു. ഇതിനു പിന്നാലെ
വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് മമ്മൂട്ടിയേയും കസബയേയും വിമര്‍ശിച്ചുള്ള ലേഖനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതും വന്‍ വിവാദത്തിന് വഴിവെച്ചു.
പിന്നീട് ഈ ലേഖനം പിന്‍വലിച്ചെങ്കിലും ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജിന്റെ റേറ്റിംഗ് കുറച്ചാണ് ആരാധകര്‍ പ്രതിഷേധിച്ചത്. അഞ്ചിന് മുകളില്‍ റേറ്റിംഗ് ഉണ്ടായിരുന്ന ഡബ്ല്യുസിസിയുടെ എഫ്ബി പേജ് മണിക്കൂറുകള്‍ കൊണ്ടാണ് 2.2 റേറ്റിങ്ങിലേക്ക് വീണത്.
ഇതിനു പിന്നാലെ സംഘടന പിളര്‍ന്നുവെന്നും മഞ്ജു വാര്യര്‍ സംഘടന വിട്ടുവെന്നും തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. ഇതാനും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നത്.
കൂടാതെ നടി കെ.പി.എ.സി ലളിതയുടെ നേതൃത്വത്തില്‍ ഒരു പുതിയ വനിതാ കൂട്ടായ്മ രൂപപ്പെടുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഈ പ്രചരണങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് എഡിറ്ററും കേരള ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറുമായ ബീന പോള്‍.
ഇത്തരം പ്രചരണങ്ങള്‍ നിഷേധിച്ച ബീന പോള്‍ ഇതിലൊന്നും യാതൊരു സത്യവുമില്ലെന്നും ഡബ്യൂസിസി തകര്‍ന്നിട്ടില്ലെന്നും വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ബീന പോളിന്റെ പ്രതികരണം.
കൊച്ചിയില്‍ മലയാള നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ഡബ്ല്യൂസിസി രൂപീകരിക്കപ്പെടുന്നത്. മലയാള സിനിമയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളാണ് ഇതിലെ അംഗങ്ങള്‍. എന്നാല്‍ മലയാള സിനിമയിലെ എല്ലാ വനിതാ പ്രവര്‍ത്തകരെയും ഡബ്ല്യൂസിസിയുടെ കുടക്കീഴില്‍ കൊണ്ടുവരാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പലതും സംഘടനയില്‍ നിന്ന് വിട്ടു നില്‍ക്കുന്നുണ്ട്.
Leave a Reply