Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 10:42 pm

Menu

Published on December 1, 2017 at 4:23 pm

നിങ്ങളുടെ കിണർ യഥാസ്ഥാനത്താണോ…?അല്ലെങ്കിൽ….

is-your-well-correct-spot

നമ്മളിൽ മിക്കയാളുകളും വളരെ കുറച്ച് സ്ഥലം വാങ്ങി അവിടെ വീട് വെയ്ക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇതുപോലുള്ള സാഹചര്യങ്ങളിൽ വീടിന്‍റെ നിര്‍മ്മിതിയുടെ സൂക്ഷ്മ വശങ്ങള്‍ മാത്രമല്ല ജല സ്രോതസ്സിനെ കുറിച്ചും നമുക്ക് ബോധ്യമുണ്ടായിരിക്കണം. വളരെ കുറച്ച് സ്ഥലം മാത്രമേ ഉള്ളു എന്നതിനാൽ പ്രധാന ജല സ്രോതസ്സായ കിണറിന് വാസ്തു നോക്കേണ്ട എന്ന് കരുതുന്നത് ഭാവിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അതിനാൽ വാസ്തുവിധിയനുസരിച്ച് കിണർ നിർമ്മിക്കുന്നതാണ് ഉത്തമം. ജലസ്രോതസ്സ് വരാൻ ഏറ്റവും നല്ലത് വടക്ക് കിഴക്ക് ഭാഗത്താണ്. എന്നാൽ വടക്കോ കിഴക്കോ ഭാഗങ്ങളിൽ കിണർ വരുന്നതും അഭികാമ്യമാണ്‌. വടക്ക് പടിഞ്ഞാറോ തെക്ക് പടിഞ്ഞാറോ ഒരിക്കലും കിണർ വരാൻ പാടില്ല. തെക്ക് പടിഞ്ഞാറ് മൂലയില്‍ കിണര്‍ വന്നാല്‍ താമസക്കാര്‍ക്ക് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുപോലെ നടുമുറ്റത്ത് കിണറോ നീന്തല്‍ക്കുളമോ നിര്‍മ്മിക്കുന്നതും വാസ്തു ശാസ്ത്രപരമായി നല്ലതല്ല.

ഭൂമിയ്ക്കടിയിലെ നിർമ്മാണങ്ങള്‍ കുഴൽകിണർ ഉൾപ്പെടെ വടക്കുകിഴക്കു ദിക്കിലുള്ള കെട്ടിടത്തിന്റ വാതിലിലോ ചുറ്റുമതിലിലോ സ്പർശിക്കാനിടവരരുത്. ഉത്തമമായ സ്ഥാനങ്ങളിൽ കിണര്‍ നിർമ്മിച്ചാൽ സന്തോഷവും ഭാഗ്യവും രോഗമില്ലായ്മയും ധനധനവർദ്ധനവും ലഭിക്കുമെന്ന് വാസ്തുശാസ്ത്രം പറയുന്നു. തെക്ക് ഭാഗത്ത് കിണർ വന്നാൽ വീട്ടിലുള്ളവർ തമ്മിൽ കലഹമുണ്ടാകുമെന്നും രോഗങ്ങളും, വിവാഹതടസ്സവും , ധനനഷ്ടവും സംഭവിക്കുമെന്നും വാസ്തു പറയുന്നു. വടക്കുപടിഞ്ഞാറ് കിണർ വന്നാൽ സ്ത്രീകൾക്ക് അസുഖങ്ങളും ധനനഷ്ടവും ഉണ്ടാകും.ഒരു വീട്ടിൽ രണ്ടു കിണറുകൾ ഒരിക്കലും പാടില്ല. വീടിൻറെ നിഴൽ കിണറിൽ വീഴാൻ പാടില്ല.അതുപോലെ ചെറിയ കുട്ടികളെ എടുത്ത് കിണർ കാണിക്കുന്നതും നല്ലതല്ല. കിണറിൽ നിന്നും വെള്ളം കോരുമ്പോൾ കിഴക്ക് ഭാഗത്ത് നിന്ന് വേണം വെള്ളമെടുക്കാൻ. അതും തുടിച്ച് കോരണം. കിടപ്പുമുറിയുടെ നേരെ മുകളിലും സംഭരണി പാടില്ല.

കിണര്‍ കുഴിയ്ക്കാന്‍ ഏറ്റവും പറ്റിയത് മീനംരാശി, കിഴക്ക് വശത്ത് മേടം ഇടവം രാശികളും, വടക്ക് വശത്ത് മകരം കുംഭം രാശികളുമാണ്. കിണർ അടുക്കളയോട് ചേർന്ന് വരുന്നതാണ് നല്ലത്. അടുക്കള അഗ്നിപദത്തില്‍ (തെക്ക് കിഴക്ക് കോണ്‍), വായു പദത്തില്‍ (വടക്ക് പടിഞ്ഞാറ് കോണ്‍) എന്നിവയിലാണ് എങ്കില്‍ കിണര്‍ അതിന് സമീപം വരാനും പാടില്ല. വെള്ളമുള്ളിടത്ത് സ്ഥാനമില്ല എങ്കില്‍ വെള്ളമുള്ളിടത്ത് കിണര്‍ കുഴിയ്ക്കാവുന്നതാണ്. എന്നാൽ കിണറിരിക്കുന്ന ഭൂമിയെ വേറൊരു ഭൂമിയായി ദീര്‍ഘചതുരം, സമചതുരം ഇതില്‍ ഏതെങ്കിലും ഖണ്ഡമായി തിരിച്ച ശേഷം മാത്രമേ കുഴിക്കാവൂ. നിരൃതി കോണില്‍ (കന്യാകോണില്‍) കിണര്‍ കുഴിച്ചാല്‍ ബാലമരണമാണ് ഫലം എന്ന് വാസ്തു പറയുന്നു. വീടിൻറെ അഗ്നികോണിൽ കിണറോ, കുളമോ കുഴിക്കാൻ പാടില്ല. കിണർ ശരിയായ സ്ഥാനത്താണോ എന്ന് മനസ്സിലാക്കാൻ ഒരു ചെറിയ പരീക്ഷണം നടത്തി നോക്കാവുന്നതാണ്. ആദ്യം തന്നെ തെക്ക് പടിഞ്ഞാറ് മൂലയില്‍ നിന്ന് കിഴക്ക് പടിഞ്ഞാറ് മൂലയിലേക്ക് ഒരു രേഖ വരയ്ക്കുക. അപ്പോൾ ഈ രേഖയുടെ ഏതെങ്കിലും വശത്തായിരിക്കണം കിണർ വരേണ്ടത്. ഒരിക്കലും ഈ രേഖയിൽ കിണർ വരാൻ പാടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News