Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദമാസ്‌കസ്: സിറിയയില്‍ ഐഎസ് നടത്തുന്ന ക്രൂരതകള്‍ പുറംലോകത്തെ അറിയിച്ച വനിതാ സിറ്റിസണ്‍ ജേണലിസ്റ്റിനെ ഐഎസ് ഭീകരര്‍ വധിച്ചതായി റിപ്പോർട്ട്.സാമൂഹികമാധ്യമങ്ങളില്‍ നിസാന്‍ ഇബ്രാഹീം എന്നറിയപ്പെടുന്ന റുഖിയ ഹസനെയാണ് വധിച്ചത്.റാഖയില്‍ ഐ.എസിനെതിരെ നടന്ന വ്യോമാക്രമണത്തിന്റെ വിവരങ്ങള്‍ ലോകം അറിഞ്ഞത് നിസാന്‍ ഇബ്രാഹിം എന്ന റുഖിയ ഹസ്സന്റെ ഫേസ്ബുക്ക് പേജ് വഴിയാണ്. റുഖിയയെ കൊലപ്പെടുത്തിയതായി ഐ.എസ് തന്നെയാണ് അവരുടെ കുടുംബത്തെ അറിയിച്ചത്. ജനവരി രണ്ടിനായിരുന്നു ഇത്. ആറു മാസം മുമ്പ് റുഖിയയെ റാഖയില്‍നിന്ന് ഐ.എസ് തട്ടിക്കൊണ്ട് പോയിരുന്നു. കഴിഞ്ഞ ജൂലൈ 21നാണ് റുഖിായുടെ ഫേസ്ബുക്ക് പേജ് അവസാനമായി അപ്‌ഡേറ്റ് ചെയ്യപ്പെട്ടത്.
Leave a Reply