Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഗ്ദാദ്: ഐ.എസ്. ഭീകരര്‍ മൊസൂളില്‍ 40 ഗ്രാമീണരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം വഴിയരികിലെ വൈദ്യുത പോസ്റ്റുകളില്‍ കെട്ടത്തൂക്കി. രാജ്യദ്രോഹ കുറ്റം ആരോപിച്ചാണ് ഗ്രാമീണരെ വകവരുത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.ഒരാളെ വധിച്ചത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനായിരുന്നു. മൊസൂളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ഐഎസിന്റെ വിലക്കുണ്ട്. ഇത് അറിയാതെ ഫോണ്‍ ഉപയോഗിച്ചയാളെയാണ് വധിച്ചത്.
ഓറഞ്ച് നിറത്തിലുള്ള വസത്രത്തില്‍ ചുവപ്പ് നിറത്തില്‍ ഇറാഖി സേനയുടെ ചാരന്മാര്‍ എന്ന് മുദ്രകുത്തിയാണ് 40 പേരെയും ഐഎസ് കൊലപ്പെടുത്തിയത്. 20 പേരെ കൂടി ബുധനാഴ്ച വടക്കന്‍ മൊസൂളിലെ ഖാബത്ത് മിലിറ്ററി ബേസില്‍ കൊലപ്പെടുത്തിയതായും യുഎന്‍ വെളിപ്പെടുത്തി. മരിച്ചവരില്‍ കുട്ടികളും യുവാക്കളുമുണ്ട്.ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം, ഐഎസില്‍ നിന്ന് മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള ശക്തമായ നീക്കത്തിലാണ് ഇറാഖി സേന.
Leave a Reply