Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:01 pm

Menu

Published on October 3, 2016 at 9:00 am

കണ്ണൂരില്‍ അഞ്ച് ഐഎസ് ഭീകരര്‍ പിടിയില്‍

isis-relationfive-arested-in-kannur

കണ്ണൂര്‍:പാനൂരിലെ കനകമലയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ റെയ്ഡില്‍ 6 പേര്‍ പിടിയില്‍.പാനൂരിലെ കനകമലയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ റെയ്ഡില്‍ 6 പേര്‍ പിടിയില്‍. രാജ്യന്തര ഭീകരസംഘടനയായ ഐ.എസ്. സംഘം പ്രദേശത്തു തമ്പടിച്ചിട്ടുണ്ട് എന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് എന്‍.ഐ.എ. നടത്തിയ റെയ്ഡിലാണു ഭീകരര്‍ കുടുങ്ങിയത്. എട്ടംഗ സംഘത്തിലെ മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടു.

കനകമലയില്‍ ഇവര്‍ രഹസ്യയോഗം ചേരാന്‍ പോകുന്നത് ഉള്‍പ്പെടെയുളള ഇവരുടെ നീക്കങ്ങള്‍ മനസിലാക്കാന്‍ എന്‍ഐഎ സംഘത്തിന് കഴിഞ്ഞിരുന്നു.

ഇവരെ ഇന്നലെ തന്നെ പിടികൂടിയിയില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ വലിയൊരു ദുരന്തം സംഭവിച്ചേനെ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവരുടെ നീക്കം മണത്തറിഞ്ഞു നടത്തിയ അതിവേഗ ഓപ്പറേഷനിലാണ് ഐ.എസ്. ഭീകരര്‍ പിടിയിലായത്. എന്‍ഐഎ എസ്പി എപി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാനൂരിനടുത്ത് കനകമലയിലെ കാട്ടിനുള്ളില്‍ യോഗം ചേരുകയായിരുന്ന അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. അഞ്ചു പേരെയും ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഐഎസ് റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെ കേരളത്തെ ഞെട്ടിച്ച നിരവധി സംഭവങ്ങളില്‍ ഇവരില്‍ നിന്ന് തെളിവുകള്‍ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്.

കോഴിക്കോട് നിന്ന് രണ്ട് പേരെയും എന്‍ഐഎ പിടികൂടി. വളയന്നൂര്‍ സ്വദേശി റംഷാദ്, നില്‍ഷാദ് എന്നിവരെയാണ് പിടികൂടിയത്. ഇതില്‍ റംഷാദിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

isis-arrest

അറസ്റ്റിലായ അഞ്ച് പേരും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ തീവ്രവാദ ആശയങ്ങള്‍ കൈമാറുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് എന്‍ഐഎ സംഘം ഇവരെ നിരീക്ഷിച്ചത്. ഐ.എസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് കേരളത്തില്‍ അറസ്റ്റിലായ ചിലരെ ചോദ്യം ചെയ്തതില്‍ നിന്നും ഇവരെക്കുറിച്ച് സൂചന ലഭിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കനകമലയിലെ യോഗവിവരം മനസിലാക്കിയ എന്‍ഐഎ മിന്നല്‍ പരിശോധന നടത്തി ഇവരെ പിടികൂടിയത്.

പത്തിലധികം വാഹനങ്ങളിലാണ് എന്‍ഐഎ സംഘം ഇവിടെയെത്തിയത്. പൊലീസ് വാഹനങ്ങള്‍ കൂട്ടത്തോടെ മലകയറി പോകുന്നത് കണ്ട നാട്ടുകാര്‍ ഇവരെ പിന്തുടര്‍ന്ന് എത്തിയെങ്കിലും അപ്പോഴേക്കും അഞ്ച് പേരെയും എന്‍ഐഎ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിന് ശേഷമാകും എന്‍ഐഎ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുക.

പിടിയിലായ അഞ്ചുപേരേയും കറുത്ത മുഖം മൂടി ധരിപ്പിച്ചാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. ഇവരെ കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ബഹളം വെച്ചെങ്കിലും സ്ഥലത്തെത്തിയ ചൊക്ലി പോലീസ് മാറ്റി നിര്‍ത്തി. റെയിഡ് വിവരം ചൊക്ലി പോലീസോ മറ്റു ഉദ്യോഗസ്ഥരോ അറിഞ്ഞിരുന്നില്ല. മാധ്യമങ്ങള്‍ക്കും സംഭവസ്ഥലത്തേക്കു പ്രവേശനം അനുവദിച്ചില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News