Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അലപോ:ഇസ് ലാമിക് സ്റ്റേറ്റിന്‍റെ മുഖ്യ വക്താവ് അബു മുഹമ്മദ് അൽ അദ്നാനി കൊല്ലപ്പെട്ടു. സിറിയൻ സേന അലപോയിൽ നടത്തിയ സൈനിക ആക്രമണത്തിലാണ് അദ്നാനി കൊല്ലപ്പെട്ടത്. ഐഎസിന്റെ അമാഖ് ന്യൂസ് ഏജന്‍സി ഇക്കാര്യം സ്ഥിരീകരിച്ചു.2003ലെ ഇറാക്ക് ആക്രമണം മുതൽ യു.എസിനെതിരെ പോരാടുന്ന വിദേശ പൗരനായ അദ്നാനി ഐ.എസിന്‍റെ രണ്ടാമത്തെ മുതിർന്ന നേതാവായാണ് അറിയപ്പെടുന്നത്. സിറിയയിലും ഇറാക്കിലും ഐ.എസിനെ വളർത്താൻ പ്രധാന പങ്കുവഹിച്ച ആളാണ് അദ്നാനി.അതേസമയം,അദ്നാനിയുടെ മരണത്തെ കുറിച്ച് പ്രതികരിക്കാൻ യു.എസ് തയാറായിട്ടില്ല.
Leave a Reply