Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗാസ: വെടിനിര്‍ത്തല്‍ നിര്‍ദേശം അവഗണിച്ചുകൊണ്ട് ഗാസയില്‍ ഇസ്രയേലിന്റെ ആക്രണം തുടരുന്നു. ഇന്നലെ മാത്രം നടന്ന വ്യോമാക്രമണങ്ങളില്‍ നൂറിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടു.22ദിവസമായി തുടരുന്ന ഇസ്രേലി ആക്രമണത്തില്‍ ഇതിനകം 1178 പലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 6800 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 6700ഓളം പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. 200000ത്തിലധികം പേരാണ് വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നത്. ഹമാസിന്റെ ആക്രമണങ്ങളില്‍ ഇതുവരെ 56 പേര്‍ കൊല്ലപ്പെട്ടു. 53 സൈനികരും 2 ഇസ്രയേല്‍ പൌരന്‍മാരും തായ്ലന്‍ഡില്‍ നിന്നുള്ള ഒരു തൊഴിലാളിയുമാണ് കൊല്ലപ്പെട്ടത്.ആക്രമണത്തില്‍ ഗസ്സയിലെ ഏക വൈദ്യുതി നിലയവും തുറമുഖവും ഇസ്രായേല്‍ തകര്‍ത്തു.വൈദ്യുതി നിലയം തകര്‍ത്തതോടെ മേഖല കനത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്നും ഊര്‍ജ വിതരണം പുനഃസ്ഥാപിക്കാന്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. വൈദ്യുതി നിലയം തകര്‍ത്തത് ആശുപത്രികളെയും ജലവിതരണത്തെയും സാരമായി ബാധിക്കും. 80 മെഗാവാട്ട് ശേഷിയുള്ള നിലയമാണ് തകര്‍ക്കപ്പെട്ടത്. ഹമാസിന്‍െറ മുതിര്‍ന്ന നേതാവ് ഇസ്മായില്‍ ഹനിയ്യയുടെ വീട് ആക്രമണത്തില്‍ തകര്‍ന്നു.ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുന്നതുവരെ യുദ്ധ വിരാമമുണ്ടാകില്ലെന്ന് ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് ഡീഫ് പറഞ്ഞു. ഹമാസിന്റെ നുഴഞ്ഞുകയറ്റം തടയാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.
Leave a Reply