Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: ഇന്ത്യയുടെ ബഹീരാകാശ ഗവേഷണ രംഗത്ത് ചരിത്രം രചിച്ച് ഐ.എസ്.ആര്‍.ഒ.പി.എസ്.എല്‍.വി സി-34ന്‍റെ ചരിത്ര വിക്ഷേപണം വിജയകരം. 20 ഉപഗ്രഹങ്ങളുമായി പോളാര്‍ സാറ്റലേറ്റ് ലോഞ്ചിങ് വാഹനം സി34 ശ്രീഹരിക്കോട്ട സതീഷ്ധവാന്‍ ബഹിരാകാശഗവേഷണ കേന്ദ്രത്തില്‍ നിന്നുമാണ് ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. ഇതാദ്യമായാണ് ഇരുപത് ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുന്നത്.ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം കോര്‍ട്ടോസാറ്റ് രണ്ട് ഉള്‍പ്പെടെ 1288 കിലോയുടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി കുതിച്ചത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് വിക്ഷേപണം. ഭൂമിയില്‍ നിന്ന് 505 കിലോമീറ്റര്‍ സൗര സ്ഥിര ഭ്രമണപഥത്തിലാകും ഇവയ്ക്ക് സ്ഥാനം. ഇന്റോനോഷ്യയുടെ ലാപാന്‍ എ3, ജര്‍മനിയുടെ ബിറോസ്, എംവിവി, യുഎസിന്റെ സ്‌കൈസാറ്റ് ജെന്‍21, ചെന്നൈ സത്യഭാമ യൂനിവേഴിസിറ്റിയുടെ പരീക്ഷണ ഉപഗ്രഹം തുടങ്ങിയവയാണ് മറ്റ് പ്രധാന ഉഹഗ്രഹങ്ങള്‍.നേരത്തെ 2014 ഏപ്രിലില്‍ 10 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ചിരുന്നു. ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ചതിന്റെ റെക്കോര്‍ഡ് റഷ്യയുടെ പേരിലാണ്. 2014ല്‍ 37 ഉപഗ്രഹങ്ങള്‍ റഷ്യ ഒന്നിച്ച് വിക്ഷേപിച്ചിരുന്നു.
Leave a Reply