Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: ട്വിറ്റര്‍ വഴി തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ ചേര്‍ക്കാന്‍ സഹായിച്ചിരുന്ന ബംഗളൂരു സ്വദേശിയെ അറസ്റ്റുചെയ്യാന്‍ പൊലീസിനെ സഹായിച്ചത് ടീഷര്‍ട്ട്..ബ്രിട്ടീഷ് ചാനലായ ചാനല്‍ ഫോര്‍ ന്യൂസ് മെഹ്ദിയക്കെുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത് മുതല്‍ ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങളിലായിരുന്നു പോലീസ്. ചാനല്‍ അഭിമുഖത്തില്‍ മെഹ്ദി ധരിച്ചിരുന്ന ടീഷര്‍ട്ട് അടയാളമാക്കി ഉപയോഗപ്പെടുത്തിയതാണ് ഒടുവില്‍ 14 മണിക്കൂറിനുള്ളില്‍ മെഹ്ദിയുടെ അറസറ്റ് രേഖപ്പെടുത്താന്‍ പോലീസിനെ സഹായിച്ചത്.അക്കൗണ്ടിന് പിന്നില്‍ ബംഗളൂരുവിലെ ബഹുരാഷ്ട്രകമ്പനിയിലെ എക്‌സിക്യൂട്ടീവാണെന്ന് ബ്രിട്ടനിലെ സ്വകാര്യ ചാനല്‍ പുറത്തുവിട്ടതോടെ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസും രഹസ്യാന്വേഷണവിഭാഗവും. ഇന്‍ര്‍നെറ്റ് പ്രോട്ടോക്കോള്‍ വിലാസം കണ്ടെത്തി മെഹ്ദിയെ പിടികൂടുന്നത് അസാധ്യമാണെന്നു തോന്നിയപ്പള്‍ അന്വേഷണ സംഘം മറ്റു വഴികള്‍ തേടുകയായിരുന്നു.ചാനല്‍ പുറത്തുവിട്ട ഇയാളുടെ സംസാരമടങ്ങിയ വീഡിയോ ദൃശ്യം പരിശോധിക്കുകയാണ് ആദ്യം ചെയ്തത്. വീഡിയോയില്‍ മുഖംമറച്ചതിനാല്‍ മെഹ്ദി ധരിച്ച ടീഷര്‍ട്ട് നിര്‍ണായക തെളിവാവുകയായിരുന്നു. ശബ്ദവിദഗ്ധര്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ ബംഗാളി ചുവയുള്ള സംസാരമാണിതെന്നും വ്യക്തമായി. പ്രായം ഇരുപതുകളിലുള്ള യുവാവാണെന്ന നിഗമനത്തിലും സംഘമെത്തി.ഫെയസ്ബുക്കില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇതേതരത്തിലുള്ള ടീഷര്‍ട്ട് ധരിച്ചവരെ കണ്ടെത്താന്‍ അന്വേഷം സംഘം ശ്രമിച്ചെങ്കിലും ഇത്തരത്തിലുള്ള നൂറോളം പേരുടെ പ്രൊഫൈല്‍ ലഭിച്ചത് തിരിച്ചടിയായി. എല്ലാവരേയും ചോദ്യംചെയ്യുന്നത് അസാധ്യമായതിനാല്‍ ഇവരുടെ ഫോണ്‍കോളുകളുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചു. അങ്ങനെയാണ് ബംഗാളിച്ചുവയില്‍ സംസാരിക്കുന്ന മെഹ്ദിയിലേക്ക് അന്വേഷണം എത്തിയത്.ലഭിച്ച വിവരങ്ങളെല്ലാം മെഹ്ദിക്കെതിരായി, ബംഗളൂരുവില്‍ എന്‍ജിനിയറായ ഈ ബംഗാളി യുവായിനെ വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ തന്നെ മെഹ്ദി താമസിക്കുന്ന ബംഗളൂരുവിലെ ഒറ്റമുറി അപ്പാര്‍ട്ടുമെന്റില്‍ പോലീസ് എത്തുകയും കമ്പ്യൂട്ടറിന് മുന്നിലിരുന്ന മെഹ്ദിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
–
–
Leave a Reply