Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 9:09 pm

Menu

Published on November 28, 2015 at 10:00 am

ജഗതി ശ്രീകുമാര്‍ മരിച്ചെന്ന് വാട്സ് ആപ്പിൾ വ്യാജ വാർത്ത;രോഷാകുലയായി മകള്‍ ശ്രീലക്ഷ്മി

jagathy-sreekumar-death-hoax-viral-photo-claiming-the-death-of-comedian-is-fake

കൊച്ചി: സെലിബ്രിറ്റികളുടെ വ്യാജമരണവാര്‍ത്ത പ്രചരിപ്പിക്കുന്നത് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ പതിവ് കാഴ്ച്ചയായി മാറിയിരിക്കുകയാണ്. സലിംകുമാര്‍ , മാമുക്കോയ, തുടങ്ങി നിരവധി പേര്‍ ഈ കൂരവിനോദത്തിന്റെ ഇരയായിട്ടുണ്ട്. നടന്‍ ജഗതി ശ്രീകുമാറാണ് ഈ നിരയിലെ ഏറ്റവും ഒടുവിലത്തെ ഇര. മനോരമന്യൂസിന്റെ ലോഗോയും വാട്ടര്‍മാര്‍ക്കുമിട്ട് എഡിറ്റ് ചെയ്താണ് മരണവാര്‍ത്ത പ്രചരിപ്പിക്കുന്നത്. വാട്സ് ആപ്പ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി തുടങ്ങിയ വ്യാജ പ്രചാരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയത് സോഷ്യല്‍ മീഡിയയാണ്.സംഭവത്തിൻറെ നടുക്കത്തിലാണ് ഇപ്പോഴും ജഗതിയുടെ കുടുംബം.ജഗതിയുടെ കുടുംബം. ഇതിനെതിരെ മകള്‍ ശ്രീലക്ഷ്മി രൂക്ഷമായി തന്നെയാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ‘ഇത് ചെയ്തത് ആരായാലും ഇത്ര ക്രൂരത പാടില്ല. പപ്പ ആരോഗ്യം വീണ്ടെടുക്കുന്ന സമയത്തു തന്നെ വേണോ ഇങ്ങനെയൊരു ക്രൂരവിനോദം. ഷൂട്ടിങ്ങിലായതു കാരണം ഞാന്‍ ഫോണ്‍ സൈലന്റിലാക്കിയിരിക്കുകയായിരുന്നു. തിരികെ വന്ന് നോക്കുമ്പോള്‍ കാണുന്നത് വാട്ട്‌സ്ആപ്പിലെ വാര്‍ത്തയാണ്. ഒരു നിമിഷം ശരിക്കും തകര്‍ന്നു പോയി. ആ ഷോക്കില്‍ നിന്ന് ഇപ്പോഴും രക്ഷപെട്ടിട്ടില്ല’
ഇത്തരം ഒരു വാര്‍ത്ത പ്രചരിച്ചതിനു ശേഷം വീട്ടില്‍ ഫോണ്‍ കോളിന്റെ ബഹളമായിരുന്നു. ആളുകളോട് മറുപടി പറഞ്ഞ് മടുത്തു. ഞങ്ങളെ എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത്. എന്റെ പപ്പയ്ക്ക് യാതൊരു കുഴപ്പവുമില്ല. പപ്പ ആരോഗ്യവാനാണ്. ഇത്തരം ദുഷ്ടത്തരം ചെയ്യുന്നവര്‍ക്കും കാണില്ലേ വീട്ടില്‍ അച്ഛനും അമ്മയുമൊക്കെ അവരെക്കുറിച്ച് ഇങ്ങനെയൊരു വാര്‍ത്ത വന്നാല്‍ എന്തായിരിക്കും അവരുടെ അവസ്ഥ. ദൈവത്തെയോര്‍ത്ത് എന്റെ പപ്പയെ കൊല്ലരുത്’- ശ്രീലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

Jagathy-Sreekumar-death-hoax

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News