Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 6:48 am

Menu

Published on September 21, 2015 at 9:54 am

ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയ അന്തരിച്ചു

jagmohan-dalmiya-veteran-cricket-boss-dies

കൊൽക്കത്ത : ബിസിസിഐ പ്രസിഡന്റും ഐസിസി മുന്‍ അധ്യക്ഷനുമായ ജഗ്‌മോഹന്‍ ഡാല്‍മിയ(75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.1979ല്‍ ബിസിസിഐയിലെത്തിയ ഡാല്‍മിയ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ 1983ല്‍ ബിസിസിഐയുടെ ട്രഷറാറായി. 1987ലെ ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യ ആതിഥ്യം വഹിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡാല്‍മിയ 1996ലെ ലോകകപ്പും ഇന്ത്യയിലെത്തിച്ച് ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കി. 1997ല്‍ ഐസിസി പ്രസിഡന്റായ ഡാല്‍മിയ മൂന്ന് വര്‍ഷത്തോളം ആ സ്ഥാനത്ത് തുടര്‍ന്നു. 2005 ൽ സാമ്പത്തിക ക്രമക്കേട് ആരോപിച്ചു ബിസിസിഐയിൽനിന്നു പുറത്താക്കപ്പെട്ട ഡാൽമിയ 2015 ൽ വീണ്ടും പ്രസിഡന്റായി തിരിച്ചെത്തി. അനാരോഗ്യത്തെത്തുടർന്ന് കുറച്ചുനാളായി ബിസിസിഐയുടെ ദൈനംദിനഭരണകാര്യങ്ങളിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു.ചന്ദ്രലേഖ ഡാല്‍മിയയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News