Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 4:23 am

Menu

Published on June 2, 2015 at 5:52 pm

മോഡിയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 100 കോടി നൽകുമെന്ന് ജമാഅത്തെ ഇസ്‌ലാമി നേതാവ്

jamaat-e-islami-chief-siraj-ul-haq-announces-rs-1-billion-reward-for-pm-narendra-modis-arrest

പെഷാവര്‍:  പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 100 കോടി നല്‍കുമെന്ന വാഗ്ദാനവുമായി ജമാഅത്തെ ഇസ്ലാമി പാര്‍ട്ടി നേതാവ് സിറാജ് ഉല്‍ ഹഖ്. പാക് അധീന കശ്മീരിലെ റാവ്‌ലാകോട്ടിൽ നടന്ന ഒരു റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രിക്കെതിരെ സിറാജ് വിവാദ പരാമർശം നടത്തിയത്. ജമ്മു കാശ്‌മീരിലും ഗുജറാത്തിലും നൂറുക്കണക്കിനുപേർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിയാണ് മോഡി. കാശ്‌മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.കാശ്‌മീര്‍ സ്വതന്ത്രമാകുന്നതിനായി നിബന്ധകൾ മുൻനിർത്തിയുള്ള ബന്ധമാണ് പാകിസ്ഥാന് ഇന്ത്യയുമായുള്ളത്. ഇന്ത്യയുമായി സൗഹൃദ സംഭാഷണത്തിലേർപ്പെടാൻ ശ്രമിക്കുന്ന പാക് രാഷ്ട്രീയ പ്രവർത്തകർ പാകിസ്ഥാന്റെയും കാശ്‌മീരിന്റെയും ശത്രുക്കളാണ്. ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നവർ ഇസ്‍ലാമാബാദിൽ നിന്ന് ഇന്ത്യയിലേക്ക് പോവുകയാണ് നല്ലതെന്നും സിറാജ് പറഞ്ഞു. വ്യാപാരബന്ധം ഉയർത്താനെന്ന പേരിൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും നടക്കുന്ന നീക്കങ്ങൾ ലജ്ജയുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.പാരിതോഷികം പ്രഖ്യാപിച്ച് ഹിസ്ബുൽ മുജാഹിദ്ദീൻ നേതാവായ സെയ്ദ് സലാഹുദ്ദീനെ അറസ്റ്റ് ചെയ്യാൻ ഇന്ത്യയ്ക്കാവില്ല. മോഡിക്കോ അദ്ദേഹത്തിന്റെ ഏജന്റുകൾക്കോ അതിന് ഒരിക്കലും കഴിയില്ല. സലാഹുദ്ദീനെ അറസ്റ്റ് ചെയ്യുന്നവർക്ക് 50 കോടി പാരിതോഷികം നൽകുമെന്ന് മോഡി പറയുന്നു. എന്നാൽ മോഡിയെ അറസ്റ്റ് ചെയ്യുന്നവർക്ക് 100 കോടി ഞങ്ങൾ നൽകുമെന്നും സിറാജ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News