Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വെഞ്ഞാമറൂട്: ജമീല പ്രകാശം എംഎല്‍എയ്ക്ക് കാറപകടത്തില്‍ ഗുരുതര പരിക്ക്. കോട്ടയത്തെ തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ വേറ്റിനാടുള്ള വെമ്പായം വില്ലേജ് ഓഫീസിന് മുന്നിലാണ് അപകടം നടന്നത്.ഒപ്പമുണ്ടായിരുന്നഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എംഎല്‍എയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ അജുവാണ് കാറോടിച്ചിരുന്നത്. ഇവര്‍ സഞ്ചരിച്ച കാര്‍ വില്ലേജ് ഓഫിസിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റ എംഎല്‍എയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജമീല പ്രകാശത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഡ്രൈവറെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി.
Leave a Reply