Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 5:16 am

Menu

Published on September 11, 2014 at 10:13 am

നടൻ റിച്ചാർഡ് കീൽ അന്തരിച്ചു

james-bond-villain-richard-kiel-passed-away

കാലിഫോർണിയ: ജയിംസ് ബോണ്ട്‌ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ റിച്ചാര്‍ഡ് കീല്‍ (74) അന്തരിച്ചു. മരണകാരണം എന്താണെന്ന് കീല്‍ ചികിത്സയിലായിരുന്ന സെന്റ് ആഗ്നസ് മെഡിക്കല്‍ സെന്റര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.ഒരാഴ്ച്ചയായി കാലില്‍ പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.1960 ലാണ് കീൽ ടെലിവിഷന്‍ പരമ്പരകളിലൂടെ വെള്ളിത്തിരയിലെത്തിയത്. പിന്നീട് റോജര്‍ മൂര്‍ ജയിംസ് ബോണ്ടായി വേഷമിട്ട ‘ദ സ്‌പൈ ഹു ലവ്ഡ് മി’ (1977), ‘മൂണ്‍റാക്കര്‍’ (1979) എന്നീ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ കീൽ ശ്രദ്ധേയനാവുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News