Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:കൊച്ചിയില്‍ ജങ്കാര്‍ നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകി.രാവിലെയാണ് കൊച്ചി-വൈപ്പിൻ ജങ്കാർ പ്രൊപ്പല്ലറിൽ പായൽ കുരുങ്ങിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായി കടലിലേക്ക് ഒഴുകിയത്. കടലില്‍ ഒഴുകി നടന്ന ജങ്കാര്‍ മണിക്കൂറുകള്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ കരയ്ക്കടുപ്പിച്ചു. ജങ്കാറില്‍ നിരവധി വാഹനങ്ങളും യാത്രക്കാരുമുണ്ടായിരുന്നു. ആളപായമില്ല. കനത്ത മഴ പെയ്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. ബോട്ടിന്റെ പ്രൊപ്പല്ലറില്‍ പായല്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. ഫിഷിങ് ബോട്ടുകളുടെ സഹായത്തോടെ ജങ്കാര്‍ കരയ്ക്കടുപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരികയാണ്.
Leave a Reply