Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടോക്കിയോ: ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് 11 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശികസമയം ശനിയാഴ്ച രാത്രി 1.25നാണ് ഭൂകമ്പമുണ്ടായത്.നിരവധി കെട്ടിടകങ്ങള്‍ തകര്‍ന്നിട്ടുണ്ട്. വൈദ്യുത-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി. റോഡുകളും തകര്‍ന്ന നിലയിലാണ്.നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കടിയിലും മറ്റും കുടുങ്ങിക്കിടക്കുകയാണ്. ഡാം തകര്‍ന്നതിനെ തുടര്‍ന്ന് ഒരു ഗ്രാമത്തിലെ ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ ഒമ്പതു പേര്‍ മരിച്ചിരുന്നു. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു.
Leave a Reply