Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: അനധികൃത സ്വത്തുസമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്നു പരിഗണിക്കും. രാവിലെ 11നാണ് ജാമ്യഹരജിയില്‍ വാദം കേള്‍ക്കുക.ജയലളിതക്കുവേണ്ടി പ്രമുഖ അഭിഭാഷകന്‍ രാം ജത്മലാനി ഹാജരാകും.ജയലളിതയെ കൂടാതെ മറ്റ് മൂന്ന് കൂട്ടു പ്രതികളുടെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കഴിഞ്ഞ ബുധനാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച കര്‍ണാടക ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച്, ഹര്‍ജി പരിഗണിക്കുന്നത് എഴാം തീയതിയിലേക്ക് മാറ്റുകയായിരുന്നു., കുറ്റക്കാരിയെന്ന വിധി സ്റ്റേ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജയലളിതയുടെ അഭിഭാഷകര്‍ മുന്നോട്ടു പോകുന്നത്.അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന പൊതു പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കുന്നതിന് മുന്‍പു വിശദമായി വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശമുള്ളതിനാല്‍ ജാമ്യം കിട്ടുന്നത് അത്ര എളുപ്പമാകില്ലെന്നും സൂചനയുണ്ട്.ശിക്ഷ അഞ്ചു വര്‍ഷത്തില്‍ കുറവായതിനാല്‍ ജാമ്യം നല്‍കുന്നതില്‍ മേല്‍ക്കോടതി കടുംപിടിത്തം കാട്ടില്ലെന്ന പ്രതീക്ഷയിലാണ് എഐഎഡിഎംകെ. പ്രതിഷേധം കണക്കിലെടുത്ത് ജയിലിനു സമീപത്തും കോടതി പരിസരത്തും ഒരു കിലോമീറ്റര്‍ പരിധിയില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചിരിക്കയാണ്.ജാമ്യം ലഭിച്ചില്ളെങ്കില്‍ ജയലളിതയെ തമിഴ്നാട്ടിലെ ജയിലിലേക്ക് ചിലപ്പോൾ മാറ്റിയേക്കും.
Leave a Reply