Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയേറ്റി പുതിയ വഴിത്തിരിവ്. ജയലളിതക്ക് മരുന്നു മാറി നല്‍കിയെന്നു വെളിപ്പെടുത്തുന്ന പ്രമുഖമാധ്യമ പ്രവര്‍ത്തകയുടെ ഇമെയില്‍ സന്ദേശം ചോര്‍ന്നു. മരുന്ന് മാറി നല്‍കിയത് ആരോഗ്യത്തെ വഷളാക്കിയെന്നും എന്‍ഡിടിവി മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ചോര്‍ത്തപ്പെട്ട ഇമെയിലില്‍ പറയുന്നു. സഹപ്രവര്‍ത്തകര്‍ക്ക് ബര്‍ഖ അയച്ച മെയിലാണ് ചോര്‍ന്നത്.
പ്രമേഹത്തിനുള്ള മരുന്ന് ജയലളിതക്ക് മാറി നല്‍കിയെന്നും ഇത് ആരോഗ്യത്തെ വഷളാക്കിയെന്നുമാണ് മെയിലില്‍ പറയുന്നത്. അപ്പോളോ ആശുപത്രിയിലെ റെഡ്ഡി സഹോദരന്‍മാരില്‍ നിന്നും തനിക്ക് ലഭിച്ചതാണ് ഈ വിവരമെന്നും ബര്‍ഖ പങ്കുവെക്കുന്നു. ബര്‍ഖ ദത്തിന്റെ മെയില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് മെയില്‍ തങ്ങള്‍ക്ക് കിട്ടിയെന്ന് എന്‍ഡിടിവിയിലെ സഹപ്രവര്‍ത്തകര്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്.
അതേസമയം എന്‍ഡിടിവി മേധാവി പ്രണോയ് റോയ് മെയിലിനോട് പ്രതികരിച്ചില്ല. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ചികിത്സയും മരണവും ഇത്രേയേറെ രഹസ്യമാക്കി വച്ചതിനു പിന്നിലെ കാരണം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സിനിമാ നടി ഗൗതമിയും സന്നദ്ധസംഘടനകളും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് മെയില്‍ ചോര്‍ന്നത് എന്നതും വാര്‍ത്താ ശ്രദ്ധയാകര്‍ഷിക്കുന്നു.
Leave a Reply