Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:24 am

Menu

Published on December 15, 2016 at 9:20 am

ജയലളിതയ്ക്ക് ‘മോക്ഷം’ ലഭിച്ചില്ല, ശവസംസ്‌ക്കാര ചടങ്ങുകള്‍ വീണ്ടും നടത്തി

jayalalithaas-relatives-re-perform-last-rites-as-per-hindu-customs-for-her-moksha

ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ സംസ്‌ക്കാരചടങ്ങുകള്‍ വീണ്ടും നടത്തി കുടുംബാംഗങ്ങള്‍. സംസ്‌ക്കാരം ഹിന്ദു ആചാര പ്രകാരം നടത്താത്തതിനാല്‍ ജയയുടെ ആത്മാവിന് മോക്ഷം ലഭിക്കില്ലെന്ന് പറഞ്ഞാണ് വീണ്ടും ചടങ്ങുകള്‍ നടത്തിയത്. കര്‍ണ്ണാടകയിലെ ശ്രീരംഗപട്ടണത്തിനടുത്ത് പശ്ചിമവാഹിനി എന്ന സ്ഥലത്ത് വെച്ചാണ് ജയലളിതയുടെ മരണാനന്തര ചടങ്ങുകള്‍ വീണ്ടും നടത്തിയത്. അയ്യങ്കാര്‍ രീതിയിലുള്ള ചടങ്ങുകളാണ് ബന്ധുക്കള്‍ സംഘടിപ്പിച്ചത്. അന്തരിച്ച ജയലളിതയുടെ മൃതദേഹം ദഹിപ്പിക്കാത്തതിനാല്‍ അവര്‍ക്ക് മോക്ഷം ലഭിക്കില്ല എന്നതുകൊണ്ടാണ് വീണ്ടും മരണാനന്തര ചടങ്ങുകള്‍ നടത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൂജാരി രംഗനാഥ അയ്യങ്കാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ജയലളിതയുടെ മൃതദേഹമെന്ന് സങ്കല്‍പ്പിച്ച് ഒരു മനുഷ്യരൂപം വെച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

അയ്യങ്കാര്‍ വിശ്വാസിയായ ജയലളിതയുടെ മൃതദേഹം എന്തുകൊണ്ടാണ് മതാചാരപ്രകാരം ദഹിപ്പിക്കാതിരുന്നതെന്നായിരുന്നു അര്‍ധസഹോദരന്‍ വരദരാജന്‍ ചോദിച്ചത്. അവര്‍ ഒരു യുക്തിവാദിയായിരുന്നില്ല, ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാത്തവരുമല്ലായിരുന്നു. പിന്നെ എന്തിനാണ് പാര്‍ട്ടി ഇങ്ങനെ സംസ്‌ക്കാര ചടങ്ങുകള്‍ സംഘടിപ്പിച്ചതെന്നും വരദരാജന്‍ ചോദിച്ചു.

ജയലളിതയെ ദഹിപ്പിക്കാത്തതില്‍ അവരുടെ ബന്ധുക്കളും അതൃപ്തി പ്രകടിപ്പിച്ചു. കാവേരി നദിയുടെ തീരത്താണ് സാങ്കല്‍പ്പിക മൃതദേഹം ദഹിപ്പിച്ചത്. സമുദായത്തിലെ പ്രധാന പൂജാരിയായ രംഗനാഥ അയ്യങ്കാറാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

ജയലളിതയ്ക്ക് മോക്ഷം ലഭിക്കാനായി ഇനിയും ചില മരണാനന്തര ചടങ്ങുകള്‍ നടത്തേണ്ടതുണ്ടെന്നും ബന്ധുക്കള്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

അന്തരിച്ച ജയലളിതയുടെ മൃതദേഹം ദഹിപ്പിച്ചിരുന്നില്ല. ചെന്നൈ മറീനാ ബീച്ചിലുള്ള എംജിആര്‍ ശവകുടീരത്തിനടത്ത് തന്നെയാണ് ജയലളിതയ്ക്കും അന്ത്യവിശ്രമം ഒരുക്കിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News