Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ചികിത്സയിൽ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ആരോഗ്യ സ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ തുടരുകയാണ്.എന്നാൽ ജയലളിതയുടെ യഥാര്‍ത്ഥ രോഗ വിവരങ്ങള്‍ ആരും പുറത്തുവിട്ടിട്ടില്ല. അതിനിടെ ജയലളിത മരണത്തെ കുറിച്ച് പറഞ്ഞ ചില സുപ്രധാന വെളിപ്പെടുത്തലുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. തനിക്ക് എന്ന് മരിക്കണമെന്നും തന്റെ അന്ത്യാഭിലാഷങ്ങൾ എന്തെല്ലാമെന്നും ജയലളിത വെളിപ്പെടുത്തിയതായി പറയുന്നു.പനിനീർ ശെൽവത്തിന്റെ അടുത്ത ആളെ ഉദ്ദരിച്ച് ന്യൂസ് 18 ചാനലിന്റെ മുന്‍ സീനിയര്‍ അവതാരകനെഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
എം ജി ആർ മരിച്ച ദിവസത്തിലും സമയത്തിലും മാസത്തിലും മരിക്കണം എന്നുമാണ് ജയലളിത വിശ്വസിച്ച് വന്നത് .എം . ജി ആര്‍ മരിച്ചത് 1987 ഡിസംബര്‍ 24 ന് പുലര്‍ച്ചെ 3.30 ന് ആയിരുന്നു . അതേ സമയത്തിലും തീയതിയിലും മാസത്തിലും മരിച്ചാല്‍ തന്റെ ആത്മീയ ഗുരുവും ജീവിത വഴികാട്ടിയുമായിരുന്ന എം ജി ആറില്‍ വിലയം പ്രാപിക്കും എന്നാണ് ജയലളിതയുടെ വിശ്വാസം.ലേഖനത്തിൽ പറയുന്ന മറ്റൊരു കാര്യം …
ജയലളിതയുടെ മരണത്തെ കുറിച്ചുള്ള വിശ്വാസം കത്ത് സൂക്ഷിക്കാനുള്ള ശ്രമത്തിലാണോ ഉന്നത നേതാക്കളും അപ്പോളോ ആശുപത്രിയിലെ അധികൃതരുമെന്ന് സംശയിക്കേണ്ട സാഹചര്യമാണിപ്പോൾ.കാരണം കഴിഞ്ഞ നാല് ആഴ്ച്ചയോളമായി ‘അമ്മ വെന്റിലേറ്ററിന്റെ സഹായത്തോടെ ആശുപത്രിയിൽ കഴിയുന്നു.ഇതുവരെ അമ്മയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച ഒരു വിവരവും പുറത്തുവിടാൻ ഇവർ തയ്യാറായിട്ടില്ല എന്നത് സംശയിക്കേണ്ടായിരിക്കുന്നു.

നിറയെ വിശ്വാസങ്ങളുടെ കൂടെ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു ജയലളിത.അത് നമുക്ക് അവരുടെ ജീവിത പരിശോധിച്ചാൽ കാണാൻ സാധിക്കും.അതിനാൽ തന്നെ മരണത്തെ കുറിച്ചുള്ള അവരുടെ വിശ്വാസവും തള്ളിക്കളയാൻ സാധിക്കില്ല.
അമ്മയുടെ മരണാന്തര ആഗ്രഹങ്ങളും കേന്ദ്രമന്ത്രിയുമായ നിര്‍മ്മല സീതാരാമനുമായി ജയലളിത പങ്കുവച്ചിട്ടുണ്ടെന്നാണ് സൂചന. ഇദ്ദേഹത്തിന് ബി ജെ പി പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
മരണാനന്തിര ആഗ്രഹങ്ങള്‍ ജയലളിത വെളിപ്പെടുത്തിയത് ഇങ്ങനെയാണ് …
1)‘ഡോ.ജയലളിത ഹോം ആന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഫോര്‍ സ്പീച്ച് ആന്റ് ഹിയറിം ഇംപയേര്‍ഡ് എന്ന അന്തര്‍ദേശീയ നിലവാരമുള്ള സ്ഥാപനം’
2)‘രാഷ്ട്രീയത്തിലും സിനിമയിലും മറ്റുമുള്ള സംഭാവനകളുടെ ഓര്‍മ്മപുസ്തകം ഒരുക്കി ചെന്നൈ പയസ് ഗാര്‍ഡനിലെ 81/36 ‘വേദനിലയത്തെ’ സ്മാരകമാക്കണം’
3) ‘രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന ലഭിക്കണം’
4) 1988 ല്‍ എം ജി ആറിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന ലഭിച്ചിരുന്നു. അന്ന് ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസും രാജീവ് ഗാന്ധിയും അവിഹിത ഇടപെടല്‍ നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. എന്തായാലും ഇതേ തുടര്‍ന്ന് 1989 ല്‍ നടന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ഇവരുടെ സഖ്യം 39 ല്‍ 38 സീറ്റുകളിലും സ്വന്തമാക്കിയിരുന്നു.
5)നിലവില്‍ മോദി സര്‍ക്കാരിന് മുന്നിലും ജയലളിതയുടെ ആഗ്രഹം ആവശ്യമായി ഉയര്‍ന്നുകഴിഞ്ഞു.മോദി വഴങ്ങുമോ? 2019 ല്‍ 1989 ചരിത്രം ആവര്‍ത്തിക്കുമോ?

ലേഖകൻ പ്രദീപിന് ഈ വിവരങ്ങൾ കൈമാറിയത് പനീർ ശെൽവത്തിന്റെ അടുത്ത സുഹൃത്തുക്കളിൽ നിന്നുമാണെന്നാണ് അറിയാൻ കഴിയുന്നത്.ജയലളിതയ്ക്ക് എന്ത് സംഭവിച്ചെന്നും അവർ ജീവിതത്തിലേക്ക് മടങ്ങി വരുമോ എന്നും വ്യക്തമായ സൂചനകൾ അവർ നൽകിയിരുന്നുവെങ്കിലും പ്രദീപ് അത് പുറത്ത് വിട്ടിട്ടില്ല.
Leave a Reply