Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശബരിമല: ചലച്ചിത്രനടന്‍ ജയറാമും മകന്‍ കാളിദാസനും ശബരിമല ദര്‍ശനം നടത്തി.കാളിദാസൻ നായകനായി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ഇരുവരും ശബരിമല ദര്‍ശനത്തിനായി എത്തിയത്. സന്ധ്യക്ക് ദീപാരാധന കഴിഞ്ഞയുടനായിരുന്നു ജയറാമും മകനും ഇരുമുടികെട്ടുമായി സന്നിധാനത്തത്തെിയത്. തുടര്‍ന്ന് മാളികപ്പുറത്തും ദര്‍ശനം നടത്തിയ താരങ്ങള്‍ തന്ത്രിയെയും മേല്‍ശാന്തിയെയും സന്ദര്‍ശിച്ച് അനുഗ്രഹം തേടി.ശബരിമലയിൽ നിത്യ സന്ദര്‍ശകനായ ജയറാം പുതിയ പ്രതിക്ഷയുമായാണ് ഇപ്രാവശ്യം മലകയറിയത്. ജയറാം നായകനായി അഭിനയിച്ച മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രം റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വലിയ വിജയപ്രതിക്ഷയാണ് ഉള്ളത്. ശബരിമല സന്നിധാനത്ത് എത്തുമ്പോള്‍ അതിന് തിളക്കംകൂടുമെന്നും ജയറാം വിശ്വസിക്കുന്നു. ഇതിനെല്ലാം പുറമേ മകൻ കാളിദാസൻ നായകനാകുന്ന തമിഴ് ചിത്രമായ ഒരുപക്കംകഥൈയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പാണ് അയ്യപ്പദര്‍ശനത്തിനായി ഇവരെത്തിയത്. മുപ്പതിലധികം തവണ ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടുള്ള ആളാണ് ജയറാം.
–
Leave a Reply