Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്‌റ്റോക്‌ഹോം: ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ ഴാങ് ടിറോളിൻ അർഹനായി. വിപണിയുടെ ശക്‌തിയും നിയന്ത്രണവും സംബന്ധിച്ചുള്ള ടീറോളിൻറെ വിശകലനങ്ങളാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.ടെലികമ്യൂണി ക്കേഷന്‍സ് മുതല്‍ ബാങ്കിങ് വരെ നിരവധി വ്യാപാരസ്ഥാപനങ്ങള്‍ക്ക് നയങ്ങള്‍ രൂപീകരിക്കാന്‍ ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ സഹായിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ ടുളോസ് സര്‍വകലാശാലയുടെ ഡയറക്ടറാണ് അദ്ദേഹം. ധനം, സാമ്പത്തികം എന്നീ വിഷയങ്ങളില്‍ തിയറി ഗെയിം തിയറി(1991), കോമ്പറ്റീഷന്‍ ഇന്‍ ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങി 10 ലധികം പുസ്തകങ്ങള്‍ രചിച്ചുട്ടുണ്ട്. സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് 200 ലധികം ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ഒരു കൂട്ടം സ്‌ഥാപനങ്ങള്‍ ചേര്‍ന്നു വിപണിയെ നിയന്ത്രിക്കുന്ന സ്‌ഥിതിയെപ്പറ്റി 1980 കളിലാണ് ടീറോള്‍ ഗവേഷണം ആരംഭിച്ചത്.
Leave a Reply