Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈയില്‍ നിന്നും ദുബൈയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വെയ്‌സ് വിമാനം മസ്‌ക്കറ്റില്‍ അടിയന്തരമായി ഇറക്കി. മുംബൈയില്‍നിന്ന് ദുബൈയിലേക്ക് തിരിച്ച 9ഡബ്ള്യു 536 വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 54 യാത്രികരേയും 7 ജീവനക്കാരേയും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി.മുംബൈയില്‍നിന്ന് ഇന്ത്യന്‍ സമയം വ്യാഴാഴ്ച ഉച്ച 12.46നാണ് വിമാനം പുറപ്പെട്ടത്. പറന്നുയര്‍ന്ന് അധികം വൈകാതെ സന്ദേശം ശ്രദ്ധയില്‍പെടുകയായിരുന്നു. മുംബൈ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അധികൃതരാണ് വിവരം പൈലറ്റിന് കൈമാറിയത്. തുടര്‍ന്ന്, പൈലറ്റ് മസ്കത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് മസ്കത്തില്‍ അടിയന്തരമായി ഇറങ്ങാന്‍ അനുമതി ലഭിച്ചു. ആറുമണിക്കൂറോളം പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടത്തെിയില്ല. ഇതിനുശേഷമാണ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായത്. തുടര്‍ന്ന്, വൈകീട്ട് 7.45ഓടെ വിമാനം ദുബൈയിലേക്ക് തിരിച്ചു. ദുബൈ സമയം ഉച്ചക്ക് 1.58ന് എത്തേണ്ട വിമാനം ആറര മണിക്കൂറോളം വൈകിയാണ് ലാന്‍ഡ് ചെയ്തത്.
Leave a Reply