Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 10:51 pm

Menu

Published on August 14, 2014 at 11:11 am

പൈലറ്റ് ഉറക്കത്തിലും സഹപൈലറ്റ് ടാബ്‌ലെറ്റിലും; ജെറ്റ് എയര്‍വേസ് വിമാനം 5000 അടി താഴ്ന്ന് പറന്നു

jet-airways-plane-plunges-5000-feet-as-pilots-fall-asleep

ന്യൂഡല്‍ഹി: പൈലറ്റുമാരുടെ അശ്രദ്ധയെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ്  വിമാനം  5000 അടിയോളം  താഴേക്ക് പറന്നു. മുംബൈയില്‍ നിന്ന് ബ്രസ്സല്‍സിലേക്കു യാത്ര പോയ ജെറ്റ് എയര്‍വേസ് വിമാനമാണ് തുർക്കിയ്ക്ക് മുകളിൽ അങ്കാറ വ്യോമാപാതയിൽ വെച്ച് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.   പൈലറ്റ് ഉറങ്ങുകയും സഹ പൈലറ്റ് ടാബ്ലറ്റില്‍ ശ്രദ്ധിക്കുകയും ചെയ്തപ്പോഴാണ് വിമാനം അപകടകരമായി താഴ്ന്ന് പറന്നത്.ചൊവ്വാഴ്ച മുബൈയില്‍ നിന്ന് ബ്രസല്‍സിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപ്രതീക്ഷിതമായി താഴ്ന്നത്. ടര്‍ക്കിയിലെ അങ്കാറയ്ക്കു മുകളില്‍ 34,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് സംഭവമുണ്ടായത്. സിവില്‍ ഏവിയേഷന്‍ ഡയറക്റ്ററേറ്റ് ജനറല്‍ വിമാനത്തിന്റെ രണ്ടു പൈലറ്റുമാരോടും വിശദീകരണം ആവശ്യപ്പെട്ടു. അന്വേഷണ വിധേയമായി ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.നിയമപരമായി അനുവദിക്കപ്പെട്ട വിശ്രമസമയത്താണ് പൈലറ്റ് ഉറങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്. അങ്കാറയിലെ വ്യോമാധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് പൈലറ്റുമാര്‍ വിമാനം സാധാരണ നിലയിലെത്തിച്ചത്. പൈലറ്റുമാരുടെ പരിശീലന സംവിധാനങ്ങള്‍ ഓഡിറ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News