Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പനജി: ഗോവയില്‍ ജെറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍ നിന്നു തെന്നി നീങ്ങി.ഗോവയിലെ ദബോളിം വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. ഗോവയില്‍ നിന്ന് മുംബൈയിലേക്ക് പോകാനിരുന്ന 9 ഡബ്ല്യൂ 2374 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഏഴ് ജീവനക്കാര്‍ ഉള്‍പ്പെടെ 161 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ആളപായമില്ലെന്നും മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിന് പുറത്തെത്തിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. ഏതാനും ചില യാത്രക്കാര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിനിടെ ചെറിയ പരിക്ക് പറ്റിയെന്നും ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കി. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് ദബോലിം വിമാനത്താവളം ഉച്ചയ്ക്ക് 12.30 വരെ അടച്ചിട്ടു.
Leave a Reply