Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ജമ്മു കാശ്മീരിലെ പതിനഞ്ച് മണ്ഡലങ്ങളിലും ഝാര്‍ഖണ്ഡിലെ പതിമൂന്ന് മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.ഭരണം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഇരു സംസ്ഥാനങ്ങളിലും ബിജെപിയും കോണ്‍ഗ്രസും വാശിയേറിയ പ്രചാരണമാണ് നടത്തുന്നത്.ഝാര്‍ഖണ്ഡില്‍ ആദ്യ ഘട്ടത്തില്‍ 199 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഗ്രാമവികസന മന്ത്രി കെ എന്‍ ത്രിപാഠി, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സുഖ്‌ദേവ് ഭഗത്, മുന്‍ മന്ത്രിയും ജെ ഡി യു സ്ഥാനാര്‍ഥിയുമായ സുധാ ചൗധരി തുടങ്ങിയവരാണ് ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. ഭരണകക്ഷിയായ ജെ എം എമ്മിന് വോട്ടെടുപ്പ് നടക്കുന്ന പതിമൂന്നിടങ്ങളിലും ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. ജമ്മു, ലഡാക്, കാശ്മീര്‍ മേഖലകളിലായുള്ള പതിനഞ്ച് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ഇതില്‍ അഞ്ച് മണ്ഡലങ്ങള്‍ കാശ്മീര്‍ താഴ്‌വരയിലാണ്. ജമ്മു, ലഡാക് മേഖലകളില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടാനാണ് ബി ജെ പി ശ്രമം. അഞ്ച് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. തീവ്രവാദ, നക്‌സല്‍ ഭീഷണി കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഇരുസംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Leave a Reply