Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:22 am

Menu

Published on May 4, 2016 at 9:35 am

ജിഷയുടെ കൊലപാതകം:പ്രതിയെ ഉടൻ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരും: സഹോദരിക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കും; മുഖ്യമന്ത്രി

jisha-murder-case-2

കൊച്ചി: പെരുമ്പാവൂരില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ക്രൂരകൃത്യം നടത്തിയ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും അവര്‍ക്ക്‌ അര്‍ഹമായ ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഷയുടെ കുടുംബത്തിന് എല്ലാ സഹായവും സർക്കാർ നൽകും. സഹോദരിക്ക് സർക്കാർ ജോലി നൽകണമെന്ന് ബന്ധുക്കളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതിയോടെ ജോലി നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നമ്മുടെ നാട്ടിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണിത്. സംഭവത്തിന് മറ്റൊരു മാനം കൊടുക്കരുത്. കുറ്റകൃത്യത്തിന്‍റെ ഗൗരവം അനുസരിച്ച് തന്നെ എല്ലാ തലങ്ങളിലും നിയമനടപടികൾ ഉണ്ടാകുമെന്നും ഉമ്മൻചാണ്ടി അറിയിച്ചു.ആശുപത്രി പരിസരത്ത്‌ മുഖ്യമന്ത്രിക്കെതിരെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം ഉണ്ടായി. മുഖ്യമന്ത്രി ഗോ ബാക്ക്‌ മുദ്രാവാക്യങ്ങളുമായി ആയിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. എന്നാല്‍ നൂറുകണക്കിന്‌ പോലീസുകാരെ സ്‌ഥലത്ത്‌ വിന്യസിച്ചിരുന്നതിനാല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News