Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനെ പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. രാവിലെ ആലുവ പൊലീസ് ക്ലബില്‍ നിന്നാണ് അമീറിനെ കുറുപ്പുംപടി കനാൽകരയിലെ ജിഷയുടെ വീട്ടിലെത്തിച്ചത്. കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് വൻ പൊലീസ് സുരക്ഷയിലായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടി.
പ്രതിയെ രാവിലെ 6.25ഓടെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കുറുപ്പുംപടി കനാൽകരയിലെത്തിച്ച പൊലീസ് വീടിനുള്ളിലും വളപ്പിലും കൊലപാതകത്തിന് ശേഷം രക്ഷപെട്ട വഴിയിലും തൊണ്ടി മുതലായ ചെരുപ്പ് കണ്ടെടുത്ത സ്ഥലത്തുമാണ് തെളിവെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പിമാരായ സോജന്‍, കെ. സുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
Leave a Reply