Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:22 am

Menu

Published on August 2, 2016 at 10:51 am

കത്തികൊണ്ട് പലവട്ടം ദേഹം മുഴുവന്‍ കുത്തി;കുത്തേറ്റിട്ടും ശക്തി കുറഞ്ഞില്ല, ശബ്ദം പുറത്തുവരാതിരിക്കാന്‍ ഷാള്‍ കഴുത്തില്‍ മുറുക്കി, നിലത്തു വീണ അവളെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു-അരും കൊലയിലേക്ക് നയിച്ച കാര്യങ്ങള്‍ അമീറുള്‍ ഇസ്ലാമിന്റെ വാക്കുകളിലൂടെ ….

jisha-murder-case-4

ജിഷയുടെ കൊലപാതകത്തില്‍ അമീറുല്‍ ഇസ്ലാമിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കുന്നു.അമിറുളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ചെറുത്തുനില്‍പ്പിനെത്തുടര്‍ന്നു ലക്ഷ്യം നടക്കാത്തതില്‍ കലിപൂണ്ട് ജിഷയെ മൃഗീയമായി കൊലപ്പെടുത്തിയെന്നുമാണ് കുറ്റപത്രത്തില്‍ അമിറുളിനെതിരെയുള്ള പ്രധാന പരാമര്‍ശം.ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ നിയമവിദഗ്ദരുടെ ഉപദേശങ്ങളും സ്വീകരിച്ചാണ് അമീറുലിനെ മാത്രം പ്രതിചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കുന്നത്. സംഭവ ദിവസം ജിഷയുടെ വീട്ടിലെത്തിയതുമുതല്‍ കൊലപാതകം നടത്തി തിരിച്ചുപോകും വരെയുള്ള ഒരു മണിക്കൂറോളം നീളുന്ന സംഭവങ്ങളെക്കുറിച്ച് അമീറുല്‍ നല്‍കിയ മൊഴിയെ ആധാരമാക്കിയാണ് കുറ്റപത്രം.

കുറ്റപത്രത്തിലെ പ്രസക്ത  ഭാഗങ്ങള്‍:

വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കി വൈകിട്ട് അഞ്ചുമണിയോടടുത്ത് ജിഷയുടെ വട്ടോളിപ്പടിയിലെ വീട്ടിലെത്തി. വാതില്‍ പൂട്ടിയിട്ടില്ലായിരുന്നു. വാതിലിനടുത്തെത്തിയപ്പോള്‍ തന്നെ ഉള്ളില്‍ നില്‍ക്കുകയായിരുന്ന ജിഷ എന്നെ കണ്ടു. ഉടന്‍ അവള്‍ പുറത്തേക്കുവന്ന് എന്നോടു കടന്നുപോകാന്‍ പറഞ്ഞ് ചെരുപ്പ് ഊരി മുഖത്തടിച്ചു. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ പകച്ചുപോയി. എതാനും മിനിട്ടുകള്‍ അവിടെ നിന്നു. തിരിച്ച് അല്‍പദൂരം നടന്നപ്പോള്‍ ജിഷയെ അനുഭവിക്കണമെന്ന തോന്നല്‍ ശക്തമായി. തിരിച്ചുവരുമ്പോള്‍ ജിഷ വാതില്‍ക്കല്‍ തന്നെ നില്‍ക്കുകയായിരുന്നു. ഞാന്‍ ശക്തിയായി തള്ളി അവളെ വീടിനുള്ളിലാക്കി. ഉള്ളിലേക്ക് കടന്നപ്പോള്‍ ചാടിയെഴുന്നേറ്റ ജിഷ എന്നെ ബലപ്രയോഗത്തിലൂടെ പുറത്താക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഞാന്‍ കാല്‍ കൊണ്ട് തുറന്നുകിടന്ന വാതില്‍ അടച്ചു.

മല്‍പ്പിടുത്തത്തിനിടയില്‍ പിന്നില്‍നിന്നും കെട്ടിപ്പുണരാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കൈയില്‍ കടിച്ചു. ഈയവസരത്തില്‍ ഞാന്‍ അവളുടെ തോളിലും കടിച്ചു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്തു. പിന്നീട് നടന്ന പിടിവലിയില്‍ ജിഷയുടെ മുഖത്തും ദേഹത്തുമെല്ലാം പലവട്ടം കത്തി കൊണ്ടു. കത്തിപിടിച്ചിരുന്ന കയ്യില്‍ ജിഷ ബലമായി പിടിച്ചിരുന്നതിനാല്‍ കുത്തും വെട്ടുമൊന്നും ഉദ്ദേശിച്ച രീതിയില്‍ ഏറ്റില്ല. ഇതിനിടയില്‍ ജിഷയുടെ ചുരിദാര്‍ ബോട്ടം വലിച്ചഴിച്ചു. ഇത് നേരയാക്കുന്നതിലേക്ക് ജിഷ ഒരു നിമിഷം തിരിഞ്ഞു. ഈ സമയം ശരീരത്തോടു ചേര്‍ത്തുപിടിച്ച് ജിഷയുടെ മുതുകില്‍ കുത്തി. അപ്പോഴും ജിഷയുടെ ശക്തി കുറഞ്ഞില്ല. പിന്നീട് കഴുത്തില്‍ കത്തി കുത്തിയിറക്കി. ഈ സമയം കഴുത്തില്‍ ചുറ്റിയിരുന്ന ഷാള്‍ മുറുക്കി ഒച്ച പുറത്തുവരാതിരിക്കാനും ശ്രമിച്ചു. ഇതോടെ ജിഷയുടെ നിലതെറ്റി. അവള്‍ നിലത്തുവീണു. പിന്നെ മുന്നിലെ മുറിയിലെത്തി കതകിന്റെ ബോള്‍ട്ട് ഇട്ടു. ഈ സമയം വെള്ളമെടുക്കാനായിരിക്കണം അവള്‍ അടുക്കളയുടെ ഭാഗത്തേക്ക് നിരങ്ങി നീങ്ങി. പിന്നാലെയെത്തി ഞാന്‍ അവളെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു.

ഈ സമയം അര്‍ദ്ധബോധാവസ്ഥയിലായ അവള്‍ വെള്ളം ചോദിച്ചു. ഉടന്‍ ഞാന്‍ കൈയിലുണ്ടായിരുന്ന മദ്യം വായിലൊഴിച്ചു കൊടുത്തു. അത്യാര്‍ത്തിയോടെ അവളത് ഉള്ളിലാക്കി. തുടര്‍ന്നു താന്‍ ലൈംഗികബന്ധത്തിന് തയ്യാറായി . ദുര്‍ബലയായിരുന്നെങ്കിലും ഈയവസരത്തിലും ജിഷയുടെ നേരിയ പ്രതിഷേധമുണ്ടായിരുന്നു. നിലത്ത് കുനിഞ്ഞിരുന്ന് മുട്ടുകാല്‍ കൊണ്ട് ചരിഞ്ഞുകിടന്നിരുന്ന ജിഷയുടെ കാലുകള്‍ അകറ്റാന്‍ ശ്രമച്ചു. എന്നാല്‍ ഏറെ പണിപ്പെട്ടിട്ടും ഇതിനുള്ള നീക്കം വിജയിച്ചില്ല. ഇതോടെ ജിഷയോടുള്ള ദേഷ്യം ഇരട്ടിയായി. പിന്നെ കത്തിയെടുത്ത് ജിഷയുടെ ജനനേന്ദ്രിയത്തില്‍ പലതവണ കുത്തി. ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ നോക്കി നിന്നു. മരണം ഉറപ്പായതോടെ വീടിന്റെ മുന്‍വാതിലിന് സമീപം സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് ജനാലയിലൂടെ പുറത്തേക്ക് നോക്കി. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പായപ്പോള്‍ പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങി സ്ഥലംവിട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News