Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി പിടിയിലെന്ന് റിപ്പോര്‍ട്ട്. അസം സ്വദേശിയാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്. ഇയാള്‍ ജിഷയുടെ സുഹൃത്താണെന്നാണ് റിപ്പോര്‍ട്ട്.പ്രതി കുറ്റസമ്മതം നടത്തിയെന്നാണ് വിവരം. എന്നാല്‍ പോലീസ് ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. ജിഷയുടെ വീടിന്റെ നിര്‍മ്മാണ തൊഴിലാളിയായിരുന്നു ഇയാള്‍. രണ്ട് ദിവസം മുമ്പാണ് ഇയാളെ പാലക്കാട് അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യ ചെയ്തുവരികയാണ്. ഇയാളുടെ നാല് കൂട്ടുകാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.ജിഷയുടെ വീടിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്ത നിര്‍ണായക തെളിവായ ചോരപുരണ്ട കറുത്ത ചെരിപ്പ് ഇയാള്‍ക്ക് പാകമായതാണ് അന്വേഷണം അസം സ്വദേശിയിലേക്ക് കേന്ദ്രീകരിക്കാന്‍ കാരണം. പൊലീസിന്‍റെ കസ്റ്റഡിയിലുള്ളയാള്‍ തന്നെയാണ് ചെരിപ്പ് വാങ്ങിയതെന്ന് കടക്കാരന്‍ തിരിച്ചറിഞ്ഞു. കൊലപാതകിയെന്നുറപ്പിക്കാനായി ഡി.എന്‍.എ സാമ്പിളുകള്‍ ഇയാളില്‍ നിന്ന് ശേഖരിച്ച് പരിശോധനക്കയച്ചു. കൂടാതെ രക്തവും പരിശോധനക്ക് അയച്ചിട്ടുണ്ട്.ഏപ്രിൽ 28ന് ജിഷ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പെരുമ്പാവൂരിലെ സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാൻ എത്തിയിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന യുവാവിനെക്കുറിച്ചു ലഭിച്ച നിർണായക വിവരമാണ് അന്വേഷണ സംഘത്തിനു പിടിവള്ളിയായത്. കൊലയാളിയെന്നു സംശയിക്കുന്നയാളെ പിടികൂടി ഡിഎന്‍എ പരിശോധനാ ഫലം കൂടി ലഭിച്ചിട്ടു മാത്രം ഇയാളുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടാല്‍ മതിയെന്നാണു അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം.
Leave a Reply