Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജിഷ വധക്കേസിൽ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത അസം സ്വദേശിയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ ചിത്രങ്ങൾ. പ്രതിയുടേതെന്ന പേരില്‍ നിരവധി ചിത്രങ്ങളാണ് പ്രചരിക്കുന്നത്.കോട്ടയം സ്വദേശിയായ യുവാവിന്റെ ചിത്രവും ഇതുവഴി ഇന്നലെ വ്യാപകമായി പ്രചരിച്ചിരുന്നു.എന്നാൽ പ്രചരിച്ച ചിത്രത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ഒരു യുവാവ്. ഇത് തന്റെ സുഹൃത്തിന്റെ ചിത്രമാണെന്നാണ് യുവാവ് പറയുന്നത്. ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ട് സാഹിതമായാണ് യുവാവ് രംഗത്ത് വന്നിരിക്കുന്നത്.
ജിഷയുടെ ഘാതകനെന്ന പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നും തന്റെ സുഹൃത്താണിതെന്നും യുവാവ് പറയുന്നു.ആരെങ്കിലും തമാശയ്ക്ക് വേണ്ടി ഒപ്പിച്ചപണിയാവാമിതെന്നും.ഒരു ചെരുപ്പകാരന്റെ ജീവിതമാണിതെന്നും യുവാവ് പോസ്റ്റിലൂടെ അപേക്ഷിക്കുന്നു.
ആദ്യഘട്ടത്തില്‍ ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും മറ്റും ഈ ചിത്രം വ്യാപകമായി പ്രചരിച്ചു. ഇതിനു ശേഷവും കൊലയാളിയുടേതെന്ന പേരില്‍ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. രേഖാചിത്രവുമായി രൂപസാദൃശ്യമുള്ള ചിത്രങ്ങളാണ് ഇവയില്‍ കൂടുതലും.പ്രതിയുടെ മുഖം പുറത്തുകാണിക്കാത്തതിനാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിയുടേതെന്ന പേരില്‍ വന്ന ചിത്രങ്ങള്‍ക്ക് വലിയ പ്രചാരം ലഭിക്കുകയും ചെയ്തു. കേസന്വേഷണത്തിനിടെയും പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുണ്ടെന്ന പേരില്‍ പലരുടെയും ചിത്രങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ തങ്ങളുടെ ചിത്രം പ്രചരിച്ചതിനെ തുടര്‍ന്ന് തസ്ലീക് എന്ന ചെറുപ്പക്കാരനുള്‍പ്പെടെ പലരും സോഷ്യല്‍ മീഡിയയില്‍ തന്നെ രംഗത്തെത്തിയിരുന്നു.
–
–
Leave a Reply