Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമിയൂര്‍ ഇസ്ലാം തന്നെയാണെന്ന് തെളിയിച്ചുകൊണ്ട് ഡി.എന്‍.എ പരിശോധനാ ഫലം പുറത്തുവന്നു.ജിഷയുടെ ശരീരത്തിലെ മുറിവില്‍ നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളും അമിയൂരിന്റെ ഡിഎന്‍എയും ഒന്നാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുള്ളത്.ഇയാള്‍ കുറ്റം സമ്മതിച്ചു. രണ്ട് ദിവസം മുന്‍പാണ് ഇയാളെ കൊച്ചിയില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്. പ്രതിയെ പിടികൂടിയ വിവരം മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചു. ജിഷയുടെ വീടിന് സമീപത്ത് നിന്ന് ലഭിച്ച കറുത്ത റബ്ബര്‍ ചെരുപ്പാണ് കേസില്‍ നിര്‍ണായകമായത്. ഈ ചെരുപ്പില്‍ കണ്ട രക്തത്തുള്ളികള്‍ ജിഷയുടേതായിരുന്നു. ഇതോടെ അത് കൊലപാതകിയുടെ ചെരുപ്പാണെന്ന് തിരിച്ചറിഞ്ഞു. ആ ചെരുപ്പ് വിറ്റ കടയുടമ കൈമാറിയ വിവരങ്ങളാണ് അമിയൂര്‍ ഇസ്ലാമിനെ പിടികൂടാന്‍ സഹായകമായത്. ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും സഹായകമായി. പ്രതി കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് നിരീക്ഷണത്തില്‍ തന്നെ ആയിരുന്നു. ഇയാള്‍ ലൈംഗിക വൈകൃതമുള്ള ആളായിരുന്നു.കൊല നടന്ന ദിവസം രാവിലെ പ്രതി അമിയൂര്‍ ജിഷയുടെ വീട്ടില്‍ എത്തിയിരുന്നു. ചെരുപ്പുയര്‍ത്തി തല്ലുമെന്ന് പറഞ്ഞ് ജിഷ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. വൈകീട്ട് വന്ന് പ്രതികാരം ചെയ്യുകയായിരുന്നു.
ജിഷയുടെ പഴയ സുഹൃത്താണ് അമിയൂര്‍. കെട്ടിടനിര്‍മ്മാണ തൊഴിലുമായി ബന്ധപ്പെട്ടാണ് പ്രതി പെരുമ്പാവൂരില്‍ എത്തിയത്. ജിഷയുമായി ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി വ്യക്തമായി. കൃത്യത്തിന് ശേഷം പ്രതി അസമിലേക്ക് പോയിരുന്നു. പിന്നീട് ഇയാള്‍ തിരിച്ചുവന്നു. പാലക്കാട്ട് നിന്നുമാണ് ഇയാളെ പിടികൂടിയത്. കൊലപാതകത്തില്‍ പോലീസിന്റെ സംശയത്തിന്റെ നിഴലില്‍ ഉണ്ടായിരുന്ന ഏഴ് പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. ഏറ്റവും ഒടുവിലാണ് അമിയൂര്‍ ഇസ്ലാം പിടിയിലാകുന്നത്. അമിയൂര്‍ ഇസ്ലാം കുറ്റസമ്മതം നടത്തിയെങ്കില്‍ പോലും ഡിഎന്‍എ പരിശോധാനഫലം പുറത്ത് വന്നാല്‍ മാത്രമേ പ്രതി അയാള്‍ തന്നെയെന്ന് ഉറപ്പിയ്ക്കാനാവുകയുള്ളൂ. ഇപ്പോള്‍ ആ സംശയവും നീങ്ങിയിരിക്കുകയാണ്.ഇനി പോലീസിന്റെ മുന്നില്‍ അറസ്റ്റ് രേഖപ്പെടുത്തുക എന്ന നിയമപരമായ നടപടി മാത്രമെ ബാക്കി നില്‍ക്കുന്നുള്ളു..
Leave a Reply