Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ജിഷ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ അച്ഛന്‍ പാപ്പു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് ജിഷയുടെ അമ്മ രാജേശ്വരി അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ചത്.
പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് ജിഷയുടെ അച്ഛന്‍ പാപ്പു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. നേരത്തെ തുടരന്വേഷണം ആവശ്യപ്പെട്ട് പാപ്പു നല്‍കിയ ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി തള്ളിയിരുന്നു.
തുടര്‍ന്നാണ് പാപ്പു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമാണെന്നും സിബിഐയുടെ അന്വേഷണം ആവശ്യമില്ലെന്നും ജിഷയുടെ അമ്മയുടെ അഭിഭാഷകന്‍ അറിയിച്ചു.
എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാനായി കോടതി ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചു. എറണാകുളം സെഷന്‍സ് കോടതി തള്ളിയിരുന്നു.
Leave a Reply