Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പെരുമ്പാവൂർ : പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ മൃതദേഹത്തിൽ 38 മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.ലൈംഗിക പീഡനത്തിന് ശ്രമം നടന്നുവെന്നും എന്നാല്‍ പീഡനം നടന്നോ എന്ന് വ്യക്തമാകാന്‍ ഡിഎന്‍എ പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രൂരമായ മര്‍ദ്ദനവും ജിഷ നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് കൈമാറി.ജിഷയുടെ വീട്ടില്‍ നിന്നും രണ്ട് പേരുടെ വിരലടയാളങ്ങള്‍ കണ്ടെത്തി. മുറിയിലുണ്ടായിരുന്ന കുപ്പിയില്‍ നിന്നാണ് ഒരു വിരലടയാളം ലഭിച്ചത്. മുറിയിലെ സാധനങ്ങള്‍ ഇതുവരെ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടില്ല.അതേസമയം, കണ്ണൂരില്‍ നിന്നു കസ്റ്റഡിയിലെടുത്തയാള്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജിഷയുടെ വീട്ടില്‍ നിന്നു ലഭിച്ച വിരലടയാളവുമായി ഇയാളുടെ കൈ രേഖക്ക് ബന്ധമില്ല. ജിഷയുടെ കൊലപാതകത്തിനു പിന്നാലെ ഇയാൾ നാട്ടിൽ നിന്ന് അപ്രത്യക്ഷമായതാണ് ഇയാളെ സംശയിക്കാൻ ഇടയായത്.
Leave a Reply