Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:03 pm

Menu

Published on May 25, 2016 at 1:15 pm

ജിഷ കൊലപാതകം:ഉന്നത നേതാവിന്റെ മകനെ ചോദ്യം ചെയ്യും;അന്വേഷണം ജീവനൊടുക്കിയ ബംഗാള്‍ സ്വദേശിയിലേക്കും

jishas-murder-case-2

കൊച്ചി: ജിഷ കൊലപാതകക്കേസ് പുതിയ വഴിത്തിരിവിലേക്ക്. ജിഷ കൊലപാതകവുമായി ഉന്നത നേതാവിന്റെ മകനും ബന്ധമുണ്ടോയെന്നാണ് പോലീസിന്റെ സംശയം. രാഷ്ട്രീയ നേതാവിന്റെ മകനുമായി ജിഷയ്ക്ക് സൗഹൃദമുണ്ടായിരുന്നത്രേ. ഇയാളുമായി ജിഷയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമായ വിവരം ലഭിച്ച നിലയ്ക്കാണ് അന്വേഷണം.

ജിഷയുടെ സഹപാഠികളായിരുന്ന മൂന്നു നിയമവിദ്യാര്‍ഥികളെ ഡി.എന്‍.എ. പരിശോധനയ്ക്കു വിധേയരാക്കാനും തീരുമാനിച്ചു. അതേസമയം, ജിഷ മരിച്ചതിന്റെ മൂന്നാം ദിവസം ജീവനൊടുക്കിയ ബംഗാള്‍ സ്വദേശിയിലേക്കും അന്വേഷണം നീങ്ങുന്നുണ്ട്. ഇയാളുടെ മൃതദേഹത്തില്‍ നിന്ന് അന്നു ശേഖരിച്ച ഡി.എന്‍.എ. പരിശോധിക്കുന്നു. അടച്ചിട്ട മുറിയില്‍ 35 വയസ് തോന്നിക്കുന്ന ബംഗാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായി വിവരമുണ്ട്. കുറുപ്പംപടി പോലീസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും കേസിന് അനുകൂലമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം വേളയില്‍ മൃതദേഹത്തില്‍ നിന്നു ശേഖരിച്ച സ്രവങ്ങളാണ് ഡി.എന്‍.എ. പരിശോധനയ്ക്ക് അയച്ചത്.

ജിഷയുടെ ജനനേന്ദ്രിയത്തിലെ സ്രവം പരിശോധിച്ചതിന്റെ ഫലം പോലീസിനു കൈമാറിയെന്ന് തിരുവനന്തപുരം റീജണല്‍ കെമിക്കല്‍ ലാബ് ജോയിന്റ് കെമിക്കല്‍ എക്‌സാമിനര്‍ പറഞ്ഞു. എന്നാല്‍, ഫലം കിട്ടിയിട്ടില്ലെന്നും അതു കോടതി മുഖേനയേ ലഭിക്കൂവെന്നും എ.ഡി.ജി.പി വ്യക്തമാക്കി. നേരത്തേ കസ്റ്റഡിയിലെടുത്ത ബംഗാള്‍ സ്വദേശിയെ പോലീസ് വീണ്ടും ചോദ്യം ചെയ്‌തെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News