Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ജിഷ കൊലപാതക കേസിൽ ഇപ്പോൾ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈകോടതി. അന്വേഷണത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, അനു ശിവരാമൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന ആവശ്യം കോടതി തള്ളി. മരിച്ചാലും ഇരയുടെ സ്വകാര്യത നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.ജിഷ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകയായ ടി.ബി മിനിയും നിയമവിദ്യാർഥിയായ അജേഷുമാണ് ഹരജി നൽകിയത്. കേസ് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിലെ വീഴ്ചയും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതും ചൂണ്ടിക്കാണിച്ചാണ് ഇവർ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.
Leave a Reply