Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ജിഷ കൊലക്കേസ് നിര്‍യക വഴിത്തിരിവിലേയ്ക്ക്. ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. എന്നാല്‍ ഇയാള്‍ തന്നെയാണോ കൊലപാതം നടത്തിയത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കൊല്ലപ്പെട്ട ദിവസം ജിഷയും ഒരു യുവാവും ഉച്ചയ്ക്ക് വീട്ടിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ജിഷയുടെ വീടിന് സമീപത്തെ വളം വില്‍പന ശാലയിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. മഞ്ഞ ഷര്‍ട്ടിട്ടയാളെ കണ്ടുവെന്ന ദൃക്‌സക്ഷി മൊഴികള്‍ ശരിവെക്കുന്നതാണ് ദൃശ്യങ്ങളെന്നും റിപ്പോര്‍ട്ടുണ്ട്. ഇവ പൊലീസ് പരിശോധിച്ചുവരികയാണ്.
കൊല്ലപ്പെട്ട ദിവസം രാവിലെ ജിഷ കോതമംഗലത്തേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ജിഷ സഞ്ചരിച്ച ബസ്സിലെ കണ്ടക്ടറെ പൊലീസ് ചോദ്യം ചെയ്ത് ഇക്കാര്യം ഉറപ്പ് വരുത്തിയിരുന്നു. ഉച്ചയ്ക്ക് ജിഷയും യുവാവും വീട്ടിലേക്ക് മടങ്ങുന്ന ദൃശ്യങ്ങളാണ് ജിഷയുടെ വീടിന് സമീപത്തെ വളം വില്‍പന ശാലയിലെ സിസിടിവി കാമറയില്‍ പതിഞ്ഞത്. കൊലപാതകം നടന്ന ദിവസം ജിഷയുടെ വീട്ടില്‍ നിന്ന് മഞ്ഞ ഷര്‍ട്ടിട്ടയാള്‍ ഇറങ്ങിപ്പോകുന്നത് കണ്ടെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് പുതിയ അന്വേഷണ സംഘം രേഖാചിത്രം തയ്യാറാക്കിയത്. ഇയാള്‍ ജിഷയുടെ കുടുംബവുമായി ബന്ധമുള്ളയാളാണെന്നാണ് പൊലീസ് കരുതുന്നത്. വീട്ടില്‍ നിന്നും ഇറങ്ങിയ ആള്‍ കനാലില്‍ ഇറങ്ങിയ ശേഷം റോഡിലേക്ക് കയറി പോയെന്നായിരുന്നു മൊഴി.
അഞ്ചടി ഏഴിഞ്ച് ഉയരവും വെളുത്ത നിറവുമുള്ള പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രമാണ് അടുത്തിടെ പൊലീസ് പുറത്തുവിട്ടത്. ചുരുണ്ട മുടിയുള്ള മഞ്ഞ ഷര്‍ട്ടിട്ട ആളാണ് രേഖാചിത്രത്തിലുള്ളത്. മെലിഞ്ഞ ശരീരവും ചീകാത്ത മുടിയുമാണ് അടയാളങ്ങള്‍.
പരിശോധിച്ച ദൃശ്യങ്ങളില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ മുഖം വ്യക്തമല്ല. ഇവിടെയുള്ള അഞ്ചാമത്തെ ഒരു സിസിടിവി കൂടി പരിശോധിക്കാനുണ്ട്. അതില്‍ നിന്ന് ഇയാളുടെ മുഖം വ്യക്തമായി മനസ്സിലാക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്.ജിഷയുടെ വീട്ടില്‍ നിന്നും പെരുമ്പാവൂര്‍ ടൗണ്‍ വരെയുള്ള സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരുന്ന മുഴുവന്‍ സിസിടിവികളിലെയും ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ ചിത്രങ്ങളില്‍ പതിഞ്ഞിരിക്കുന്നത് ജിഷയും കൊലയാളിയുമാണോയെന്ന് ഉറപ്പിക്കാന്‍ കഴിയൂ.
Leave a Reply