Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജമ്മു: പാകിസ്താന്റെ ദേശീയ ദിനത്തിൽ ജമ്മു കശ്‌മീരിൽ പാക് പതാക ഉയർത്തിയ വിഘടനവാദി നേതാവിനെതിരെ പോലീസ് കേസെടുത്തു. ഹുറിയത് കോണ്‍ഫറന്‍സിന്റെ വനിതാ വിഭാഗമായ ദുഖ്ത്രാന്‍ ഇ മിലത്തിന്റെ ചുമതലക്കാരിയായ ആസിയ അന്ദ്രാബിക്കെതിരെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന നിയമപ്രകാരം കേസെടുത്തത്.തിങ്കളാഴ്ച പാകിസ്ഥാന്‍ ദേശീയ ദിനം ആഘോഷിച്ചപ്പോള്‍ അതിന് സമാനമായി ആസിയയുടെ നേതൃത്വത്തില്‍ ജമ്മുവില്‍ പാക് പതാക ഉയര്‍ത്തുകയും പാകിസ്ഥാന്റെ ദേശീയ ഗാനം ആലപിക്കുകയും ചെയ്തു എന്നാണ് ആരോപണം.ഇതുസംബന്ധിച്ച് പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അറസ്റ്റ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ.സിംഗ് ഇന്ത്യയെ പ്രതിനിധീകരിച്ച് പാകിസ്ഥാന്റെ ചടങ്ങില്‍ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു.
Leave a Reply